Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം!
പ്രസവാനന്തര ഉത്കണ്ഠ അകറ്റാം
ഗര്‍ഭകാലത്ത് ശരീരത്തിലും മനസ്സിനും മാറ്റങ്ങള്‍ ഉണ്ടാകും. ഇത് പലപ്പോഴും ഉത്കണ്ഠകള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും വഴി വയ്ക്കാറുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ പ്രസവം കഴിഞ്ഞാലും ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ വിട്ടകലില്ല. പൊന്നോമനയോടൊപ്പമുള്ള നിമിഷങ്ങള്‍ ജീവിത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ ആയിരിക്കുമെങ്കിലും ജീവിതക്രമത്തില്‍ വന്ന പുതിയ മാറ്റങ്ങള്‍ നിങ്ങളെ പലതരത്തിലും അലോസരപ്പെടുത്താം. സാധാരണയായി പ്രസവം കഴിഞ്ഞുള്ള ആദ്യ രണ്ട് മാസങ്ങളിലാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങളെ ശരിയായി കൈകാര്യം ചെയ്യേണ്ടതുണ്ട്.
ഗര്‍ഭകാലത്ത് അനാവശ്യ ഉത്കണ്ഠകള്‍ക്ക് വഴിപ്പെടുന്നത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ മനസ്സും ശരീരവും ശരിയായി സൂക്ഷിക്കുന്നതിന് പ്രസവാനന്തരമുള്ള ഉത്കണ്ഠകളും മാനസികപിരിമുറുക്കങ്ങളും ഒഴിവാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കുഞ്ഞിനെ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്ക് കഴിയൂ. പ്രസവാനന്തരം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലാക്കാം.
പ്രസവം സുഖകരമാക്കാം

ആരോഗ്യകരമായ ഭക്ഷണം
കുഞ്ഞിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കുന്നതിനാല്‍ നിങ്ങളുടെ ഭക്ഷണകാര്യങ്ങളില്‍ വീഴ്ച വരാന്‍ സാധ്യതയുണ്ട്. ശരിയായ ആഹാരക്രമം പിന്തുടരേണ്ടത് ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണെന്ന കാര്യം ഓര്‍ക്കുക. ഇത് പ്രസാവനന്തര ആശങ്കകളും മറ്റും അകറ്റാനും സഹായിക്കും.

കുഞ്ഞിനെ കളിപ്പിക്കുക
കൂടുതല്‍ സമയവും കുഞ്ഞിനോടൊപ്പം ചെലവഴിക്കുന്നതും പൊന്നോമനയുടെ കളിചിരികള്‍ കാണുന്നതും മാനസിക സംഘര്‍ഷം അകറ്റാന്‍ സഹായിക്കും. നിങ്ങളുടെ മനസ്സിന് സമാധാനം നല്‍കുകയും കുഞ്ഞുമായി നിങ്ങള്‍ക്കുള്ള ബന്ധം ദൃഢമാക്കുകയും ചെയ്യും. നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കുഞ്ഞിന്റെ പുഞ്ചിരിക്കാകും.

പുറത്ത് പോവുക
ഭര്‍ത്താവിനൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ബന്ധുക്കളുടെ കൂടയോ പുറത്ത് പോകുന്നത് വളരെ നല്ലതാണ്. നിങ്ങള്‍ക്ക് കുഞ്ഞിനെയും കൊണ്ട് പുറത്ത് പോകാന്‍ കഴിയില്ലെങ്കില്‍ അതിന് ആരുടെയെങ്കിലും സഹായം തേടുക. കുഞ്ഞും ഒത്തുള്ള യാത്ര മാനസിക സംഘര്‍ഷത്തിന് അയവുവരുത്തും.

സുന്ദരിയായിരിക്കുക
പ്രസവം നിങ്ങളുടെ സൗന്ദര്യത്തെ ബാധിച്ചിട്ടുണ്ടാകും. പുതിയ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ബ്യൂട്ടിപാര്‍ലര്‍ സന്ദര്‍ശിക്കുക. ഇവ നിങ്ങളുടെ ആത്മവിശ്വാസവും അത്മാഭിമാനവും വര്‍ദ്ധിപ്പിക്കും. ഇതോടെ മാനസിക സംഘര്‍ഷങ്ങളും കുറയും.

പങ്കാളിയുടെ സഹായം തേടുക
നിങ്ങളെ ജോലികളില്‍ സഹായിക്കാന്‍ പങ്കാളിയോട് ആവശ്യപ്പെടുക. രാത്രി ഉറക്കമൊഴിച്ച് കുഞ്ഞിനെ നോക്കാനോ ഡയപ്പര്‍ മാറ്റോനോ ഉള്ള ചുമതല ഭര്‍ത്താവിനെ ഏല്‍പ്പിക്കാവുന്നതാണ്. ഭര്‍ത്താവിനോടൊപ്പമുള്ള നിമിഷങ്ങള്‍ നിങ്ങളില്‍ സ്നേഹം നിറയ്ക്കുകയും മാനസിക സംഘര്‍ഷം അകറ്റുകയും ചെയ്യും.

യോഗ ചെയ്യുക
പ്രസവത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞാല്‍ യോഗയും ധ്യാനവും പരിശീലിക്കുക. മാനസിക സംഘര്‍ഷം അകറ്റാന്‍ ഇവ വളരെ ഫലപ്രദമാണ്. ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും.

ഇടപഴകുക
മറ്റുള്ളവരുമായി ബന്ധം കാത്തുസൂക്ഷിക്കുക. ഇത് നിങ്ങള്‍ക്ക് എപ്പോഴും ഊര്‍ജ്ജം പകരും. ക്ലബ്ബ് സന്ദര്‍ശിക്കുക, സുഹൃത്തുക്കളോട് സംസാരിക്കുക അല്ലെങ്കില്‍ കുഞ്ഞിന്റെ പുതിയ ഫോട്ടോകള്‍ ഫെയ്സ്ബുക്കിലിടുക എന്നിവയൊക്കെ ചെയ്യാവുന്നതാണ്. വൈകാതെ മാനസിക സംഘര്‍ഷം കുറയും.



Click it and Unblock the Notifications
