Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുലയൂട്ടുന്ന അമ്മമാരറിയാന്‍ !
അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ അസുലഭമായ ഒരനുഭവമാണ്. എല്ലാ സ്ത്രീകളും തന്നെ അതിന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അമ്മയാകുന്നതോടെ നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഏറെ വര്‍ദ്ധിക്കും. ആദ്യ ദിവസങ്ങളില്‍ തന്നെ നിങ്ങള്‍ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വരും. എന്നാല്‍ ക്ഷമയും, പരിചയവും വഴി അവ തരണം ചെയ്യാനാവും. അമ്മയ്ക്കും കുഞ്ഞിനും വ്യത്യസ്ഥമായ ഒരു അനുഭവമായിരിക്കും പ്രസവ ശേഷമുള്ള പരിചരണം. കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാന്‍ ഏതാനും ആഴ്ചകള്‍ തന്നെ വേണ്ടി വന്നേക്കാം. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന ആളാണെങ്കില്‍ നിങ്ങളെ സഹായിക്കുന്ന ചില പരിചരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിചയപ്പെടാം.
ഗര്‍ഭകാലത്തെ നിപ്പിള്‍ പരിചരണം
1. ജലം എന്ന അമൃത് - അവഗണിക്കാനാകാത്ത ഒരു വസ്തുവാണ് ജലം. ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍ ധാരാളം വെള്ളം കുടിക്കണം. എന്നാല്‍ പ്രസവത്തോടെ അതിന്റെ പ്രാധാന്യം തീരുന്നില്ല. മുലയൂട്ടുന്നവരും ധാരാളം വെള്ളം കുടിക്കുന്നത് വഴി പാലിന്റെ ലഭ്യത കൂട്ടാം. ഇത് ഒരു പ്രധാനപ്പെട്ട കാര്യമാണ്.

2. മുലപ്പാലിന് തടസം - പുതിയ അമ്മമാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് സ്തനങ്ങളില്‍ മുലപ്പാല്‍ വരുന്നതിനുണ്ടാകുന്ന തടസം. ഇങ്ങനെ സംഭവിച്ചാല്‍ ഹോട്ട് ബാഗുപയോഗിച്ച് ചൂടാക്കുക. കുട്ടിക്ക് പാല് നല്കുമ്പോളും ഇത് ഉപയോഗിക്കാവുന്നതാണ്. രണ്ടോ മൂന്നോ വട്ടം മുലയൂട്ടുന്നതോടെ ഈ പ്രശ്നം ഇല്ലാതാകും.
3. വേദനാജനകമാകുന്ന മുലയൂട്ടല്‍ - ആദ്യ ദിനങ്ങളില്‍ മുലയൂട്ടുന്നത് വേദനാജനകമായേക്കാം. ഇതിനൊരു പ്രതിവിധി എന്നത് മൂലയൂട്ടുന്ന സമയത്ത് തണുത്ത വെള്ളം കുടിക്കുകയോ, ഇഷ്ടപ്പെട്ട സംഗീതം കേള്‍ക്കുകയോ ചെയ്യുക എന്നതാണ്.
4. മുലക്കണ്ണിലെ വേദന - മുലയൂട്ടുന്ന അമ്മമാരില്‍ മുലക്കണ്ണില്‍ മുറിവ് ഉണ്ടാകുന്നത് സാധാരണമാണ്. ഇത് പരിഹരിക്കാന്‍ ഓയിന്റ്മെന്റുകള്‍ ഉപയോഗിക്കാം. ഒരു ഫലപ്രദമായമാര്‍ഗ്ഗം അല്പം മുലപ്പാല്‍ മുലക്കണ്ണില്‍ പുരട്ടുക എന്നതാണ്. ഇത് വരള്‍ച്ചയും വിള്ളലുണ്ടാകുന്നതും തടയും.
5. മുലയൂട്ടാനുള്ള തലയിണ - ആദ്യ ദിനങ്ങളില്‍ കുട്ടിക്ക് പാല് കൊടുക്കുന്നത് അല്പം പ്രയാസമായിരിക്കും. എന്നാല്‍ അതിന് സഹായിക്കുന്ന തലയിണ ഉപയോഗിച്ചാല്‍ കാര്യം എളുപ്പമാകും. ഇത് വളരെ പ്രയോജനപ്രമായ ഒന്നാണ്. ഇതുപയോഗിച്ച് കുട്ടിയെ ശരിയായ നിലയില്‍ കിടത്താനും മുലയൂട്ടാനും സാധിക്കും.
6. കിറ്റ് തയ്യാറാക്കല്‍ - പുതിയ അമ്മമാരറഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണിത്. ഒരു വെള്ളക്കുപ്പി, വായിക്കാനെന്തെങ്കിലും, ഒരു എനര്‍ജി ബാര്‍, ഒരു വസ്ത്രം എന്നിങ്ങനെയുള്ള സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു കിറ്റ് തയ്യാറാക്കുക. ഇത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് സൗകര്യപ്രദമാകും.



Click it and Unblock the Notifications
