Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഗര്‍ഭനിരോധന ലൂപ്പുകളുടെ ദോഷങ്ങള്‍
ഗര്‍ഭനിരോധനത്തിന് പല വഴികളുണ്ട്. ഇവയില്‍ പില്‍സ് മുതല്‍ യൂട്രസിനുള്ളിലേയ്ക്കു കടത്തി വയ്ക്കുന്ന ലൂപ്പുകള്‍ വരെ ഉള്‍പ്പെടുന്നു. ഇന്‍ട്രാ യൂട്രൈന്‍ ഡിവൈസസ് അഥവാ കോപ്പര്‍ ടി പോലുള്ള വഴികളാണ് സാധാരണ ലൂപ്പുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
ലൂപ്പൂകള് മുഖ്യമായും ഒരു പ്രസവം കഴിഞ്ഞവരാണ് ഉപയോഗിയ്ക്കാറ്. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഈ മാര്‍ഗം പൊതുവെ ഡോക്ടര്‍മാര്‍ ഉപദേശിയ്ക്കാറില്ല.
ലൂപ്പുകള്‍ പൊതുവെ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഗര്‍ഭനിരോധന വഴിയാണെങ്കിലും ഇവയ്ക്ക് ചില ദോഷങ്ങളുമുണ്ട്. ഇത്തരം ദോഷങ്ങളെക്കുറിച്ചറിയൂ,

മാസമുറ ക്രമക്കേടുകള്‍
മാസമുറ ക്രമക്കേടുകളാണ് ഇത്തരം ലൂപ്പുകളുണ്ടാക്കുന്ന ഒരു പ്രശ്നം. മാസമുറ നീണ്ടു നില്‍ക്കുകയും കഠിനമായ വയറുവേദനയുണ്ടാവുകയും ചെയ്യും.

ബ്ലീഡിംഗ്
ചിലപ്പോള്‍ ലൂപ്പുകള്‍ യൂട്രസിലേയ്ക്കു കടത്തുമ്പോള്‍ യൂട്രസിലെ കോശങ്ങളില്‍ തുളച്ചു കയറാനും ഇതുവഴി ബ്ലീഡിംഗ് പോലുള്ള പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

തള്ളിപ്പോരാനുള്ള സാധ്യതകളും
പ്രസവം കഴിഞ്ഞയുടന്‍ ലൂപ്പുകള്‍ ഇട്ടാല്‍ ഇത് ചിലപ്പോള്‍ തള്ളിപ്പോരാനുള്ള സാധ്യതകളും കൂടുതലാണ്.

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍
ഇത്തരം ലൂപ്പുകളുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണം തലവേദന, മനംപിരട്ടല്‍, മൂഡുമാറ്റം തുടങ്ങിയവ ഉണ്ടാകാനും സാധ്യത കൂടുതലാണ്.

ഓവറി സിസ്റ്റിന്
അപൂര്‍വമായെങ്കിലും ലൂപ്പുകളുടെ ഉപയോഗം ഓവറി സിസ്റ്റിന് കാരണമാകാറുണ്ട്. ഇവ തനിയെ മാറുന്നതായാണ് കണ്ടുവരാറ്.

പെല്‍വിക് മസിലുകള്‍ക്ക്
പെല്‍വിക് മസിലുകള്‍ക്ക് ഇത്തരം ലൂപ്പുകള്‍ ചിലപ്പോള്‍ അണുബാധയുണ്ടാക്കാറുണ്ട്.

ഫെല്ലോപിയന്‍ ട്യൂബില്‍
ഇത് വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഫെല്ലോപിയന്‍ ട്യൂബില്‍ ഗര്ഭധാരണമുണ്ടാകാനുള്ള സാധ്യതയുണ്ട്. മുന്തിരിക്കുല ഗര്‍ഭം എന്നാണ് ഇതിനെ പൊതുവെ മലയാളത്തില്‍ പറയാറ്.

അപ്രതീക്ഷിത ഗര്‍ഭം
ഏതു ഗര്‍ഭനിരോധന മാര്‍ഗത്തേയും പോലെ ലൂപ്പുകളും ചിലപ്പോള്‍ പരാജയപ്പെടാറുണ്ട്. അപ്രതീക്ഷിത ഗര്‍ഭം പരിണിതഫലവും.



Click it and Unblock the Notifications
