Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
പ്രസവശേഷം ഗര്‍ഭനിരോധനം
ഒരു കുഞ്ഞിന് ശേഷം അടുത്ത കുഞ്ഞുണ്ടാകുന്നതിന് മിക്കവാറും പേര് അല്പം ഇടവേള നല്‍കാറുണ്ട്. ഇത് അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന് വേണ്ടത്ര ശ്രദ്ധ ലഭിയ്ക്കുന്നതിനും അത്യാവശ്യവുമാണ്.
പ്രസവശേഷം സ്ത്രീകള്‍ക്കുപയോഗിയ്ക്കാവുന്ന ഗര്‍ഭനിരോധനോപാധികളും പുരുഷന്മാര്ക്കുപയോഗിയ്ക്കാവുന്ന കോണ്ടംസ് പോലുളള വഴികളുമുണ്ട്.
ഏതു ഗര്‍ഭനിരോധനമാര്‍ഗവും നൂറു ശതമാനം വിജയമാണെന്ന് അവകാശപ്പെടാനാകില്ലെങ്കിലും ഇത് കൂടുതലും പൊസറ്റീവ് റിസര്‍ട്ടാണ് നല്‍കുന്നതെന്ന കാര്യവും ഓര്‍ത്തിരിയ്ക്കണം.
പ്രസവശേഷം ഉപയോഗിയ്ക്കാവുന്ന ഗര്‍ഭനിരോധന ഉപാധികള്‍ ഏതെല്ലാമെന്നു നോക്കൂ,

മൂലയൂട്ടുന്നത്
മുലയൂട്ടുന്ന അല്പകാലത്തേയ്ക്കെങ്കിലും സ്ത്രീകളില്‍ ആര്‍ത്തവം വരാറില്ല. ഇതുകൊണ്ടുതന്നെ മൂലയൂട്ടുന്നത് ഒരു വിധത്തിലുള്ള ഗര്‍ഭനിരോധന ഉപാധിയാണെന്നു തന്നെ പറയാം. എന്നാല്‍ ഇതും പൂര്‍ണമായ ഫലം നല്‍കുമെന്ന് ഉറപ്പു പറയാനാകില്ല.

കോണ്ടംസ്
പുരുഷന്മാര്ക്ക് ഉപയോഗിയ്ക്കാവുന്ന ഗര്‍ഭനിരോധന ഉപാധിയാണ് കോണ്ടംസ്. കൂടുതല്‍ പേര് ഉപയോഗിയ്ക്കുന്ന ഗര്‍ഭനിരോധന ഉപാധി.

കോപ്പര്‍ ടി
കോപ്പര്‍ ടി പ്രസവശേഷമുള്ള നല്ലൊരു ഗര്‍ഭനിരോധന ഉപാധിയാണ്. 5 മുതല്‍ 10 വര്‍ഷം വരെ ഉപയോഗിയ്ക്കാവുന്ന കോപ്പര്‍ ടി ലഭ്യമാണ്.

പ്രൊജസ്ട്രോണ്‍ ഗുളികകള്‍
പ്രൊജസ്ട്രോണ്‍ മാത്രമടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ ലഭ്യമാണ്. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാര്‍ ഇത് ഉപയോഗിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. അല്ലെങ്കില്‍ മുലപ്പാല്‍ ഉല്പാദനം കുറയാന്‍ ഇടയുണ്ട്.

ഇന്ജക്ഷന്
ഗര്‍ഭനിരോധനത്തിനായി മൂന്നു മാസം കൂടുമ്പോള്‍ എടുക്കാവുന്ന ഇന്‍ജക്ഷനുമുണ്ട്. ഇതു പരീക്ഷിയ്ക്കാവുന്ന ഒരു മാര്‍ഗം തന്നെ.

ഡയഫ്രം
ഡയഫ്രം മറ്റൊരു മറ്റൊരു ഗര്‍ഭനിരോധന ഉപാധിയാണ്. ഗര്‍ഭാശയമുഖത്തെ ആവരണം ചെയ്യുന്ന ഒരു കവചമാണിത്.

ഇംപ്ലാന്റ്
ഇംപ്ലാന്റ് എന്നൊരു വഴിയുമുണ്ട്. ഷോള്‍ഡറിനു താഴെയായി ചര്‍മത്തിനടിയില്‍ പിടിപ്പിയ്ക്കുന്ന ഒരു ചെറിയ ദ്ണ്ഡാണിത്. ഇതും പ്രസവശേഷം കൈക്കൊള്ളാവുന്ന ഗര്‍ഭനിരോധന ഉപാധി തന്നെ.

ഈസ്ട്രജന്ഗുളിക
മുലയൂട്ടാത്ത അമ്മമാര്‍ക്ക് ഈസ്ട്രജന് അടങ്ങിയ ഗുളികകളും ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
