Just In
- 8 min ago സൂര്യന്റെ രാശിമാറ്റം തുണയ്ക്കില്ല, കരുതലോടെ നീങ്ങിയില്ലെങ്കില്‍ ധനനഷ്ടവും മനക്ലേശവും ഫലം
- 1 hr ago ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- 2 hrs ago കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- 3 hrs ago സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
Don't Miss
- News പ്രാതലിന് ക്ഷണിച്ചിരുന്നു.. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Movies മണ്ടനെന്നു വിളിക്കുന്നവരെ മണ്ടനാക്കുന്നവന്; വിന്നറാകാന്‍ ഏറ്റവും യോഗ്യന്‍ ജിന്റോ തന്നെ!
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സിസേറിയന് ശേഷം 12 കാര്യങ്ങള്‍
സിസേറിയന് ഓരോ സ്ത്രീകളെയും ബാധിക്കുന്നത് ഓരോ തരത്തിലായിരിക്കും.അതിനനുസരിച്ചായിരിക്കും ഇതില്‍ നിന്നുള്ള അവരുടെ തിരിച്ചു വരവും. സിസേറിയന് ശേഷം ചെയ്യേണ്ടതും ചെയ്യരുതാത്തുമായ നിരവധി കാര്യങ്ങളുണ്ട്
അതില്‍ ചിലത് ഇതാ
വേദന
ശരിയായ വേദന സംഹാരി നല്‍കിയിട്ടില്ല എങ്കില്‍ സിസേറിയന് ശേഷം നല്ല വനേദന ഉണ്ടാകും കാരണമാകും. അതിനാല്‍ വേദന സംഹാരി നല്‍കിയിട്ടില്ല എങ്കില്‍ ചോദിച്ച് വാങ്ങുക.
കുത്തിവയ്പ്
പ്രസവ ശേഷമുള്ള വേദന മാറാനായി ചെയ്യുന്ന കുത്തിവയ്പ്പിന് ശേഷം എങ്ങനെ അനങ്ങി തുടങ്ങുന്നതാണ് നല്ലതെന്ന് അറിയാന്‍ നഴ്സിന്റെ സഹായം തേടുക. വേദന അധികം തോന്നാത്ത രീതിയില്‍ ചുമയ്ക്കാനും മറ്റും അവര്‍ പറഞ്ഞു തരും.
നടത്തം
സിസേറിയന് ശേഷം നടത്തം വിഷമകരമായിരിക്കും .എന്നാലും ശ്രമിക്കാതിരിക്കരുത്. നിങ്ങള്‍ എത്ര അനങ്ങുന്നുവോ അതിനനുസരിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രക്തയോട്ടം സുഗമമാവും. അതിനാല്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയും
മുലയൂട്ടല്‍
പ്രസവ ശേഷം എത്രയും വേഗം തന്നെ മുലയൂട്ടി തുടങ്ങുന്നത് ഗര്‍ഭ പാത്രം ചുരുങ്ങാന്‍ സഹായിക്കും. സിസേറിയന് നടന്നവര്‍ ചെരിഞ്ഞ് കിടന്ന് മുലയൂട്ടന്നതാകും നല്ലത്. അല്ലെങ്കില്‍ തലയിണയില്‍ ചാരി ഇരുന്നു വേണം കുഞ്ഞിന് പാല് കൊടുക്കാന്‍. ആദ്യ പ്രസവമാണെങ്കില്‍ നഴ്സിന്റെ സഹായം തേടുക.
വസ്ത്രങ്ങള്‍
അനുയോജ്യമായ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുക. മുറിവുള്ളിടത്ത് കൊള്ളുന്നത് തടയാന്‍ ഇത് സഹായിക്കും.
വീട്ടില്‍
ആറാഴ്ചയോളം എടുക്കും ശസ്ത്രക്രിയ ചെയ്തത് ഭേദമാകാന്‍. ഈ കാലയളവില്‍ ഭാരമുള്ള വസ്തുക്കള്‍ എടുക്കുകയോ കഠിനമായ ജോലികള്‍ ചെയ്യുകയോ അരുത്. മുറിവിന് ആയാസം നല്കാന് ഇത് കാരണമാകും.
മുതിര്‍ന്ന കുട്ടികളുണ്ടെങ്കില്‍ കുഞ്ഞിനെ എടുക്കാന്‍ അവരുടെ സഹായം തേടാം. മുറിവ് ഉണങ്ങുന്നതിനുള്ള കാലതാമസം കുറയ്ക്കാന്‍ ഇത് സഹായിക്കും
വ്യായാമം
വ്യായാമം ചെയ്യുന്നത് പഴയ രൂപത്തിലേക്ക് മടങ്ങി പോകാന്‍ സഹായിക്കും. എന്നാല്‍ ജിമ്മില്‍ ഉടന്‍തന്നെ പോയി തുടങ്ങരുത്. തുടക്കക്കാര്‍ ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക.
ശാരീരിക ബന്ധം
സിസേറിയന് ശേഷം ശാരീരിക ബന്ധത്തിന് ധൃതി കൂട്ടരുത്. ഡോക്ടറെ കണ്ട് ശാരീരികവും മാനസികവുമായി തയ്യാറായി കഴിഞ്ഞു എന്ന് ഉറപ്പ് വരുത്തണം. പങ്കാളിയുമായി ഇതു സംബന്ധിച്ച് സംസാരിക്കുക
ഭക്ഷണം
സിസേറിയന് കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഈ സമയത്ത് അവയവങ്ങള്‍ വളരെ ലോലവും തിരിച്ചുവരവിന്റെ പാതയിലുമായിരിക്കും.
ഡ്രൈവിങ്
ഡ്രൈവിങ് തുടങ്ങാന്‍ ആറാഴ്ച കഴിയണമെന്ന് ഒരു വ്യവസ്ഥയുമില്ല. എന്നാല്‍ ചെറിയ വയറ് വേദന ഡ്രൈവിങ്ങില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്തും. പെട്ടന്ന് ബ്രേക്ക് പിടിക്കുമ്പോഴും മറ്റും മുറിവ് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഡോക്ടര്‍ അനുവദിച്ചതിന് ശേഷം മാത്രം വണ്ടി ഓടി്ച്ചു തുടങ്ങുന്നതാണ് നല്ലത്.
വിഷാദം
സിസേറിയന് ശേഷം വിഷാദം ഉണ്ടാകുന്നത് സ്വാഭാവികമാണ്. വിഷാദം തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറോടോ വളരെ അടുപ്പമുളളവരോടോ പറയുക. ഇതില്‍ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല.