Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
സിസേറിയന് ശേഷം കഴിയ്ക്കാവുന്ന ഭക്ഷണങ്ങള്‍
ഗര്‍ഭകാലത്തു മാത്രമല്ല, പ്രസവശേഷവും എടുക്കേണ്ട ധാരാളം മുന്‍കരുതലുകളുണ്ട്. പ്രസവം സിസേറിയനാണെങ്കില്‍ പ്രത്യേകിച്ചും.
സാധാരണ പ്രസവശേഷം ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നില്ല, നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുകയാണ് വേണ്ടത്.
എന്നാല്‍ സിസേറിയന് ശേഷം ഭക്ഷണത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വയ്ക്കണമെന്നു വേണമെങ്കില്‍ പറയാം. കട്ടിയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും പറയും.
സിസേറിയന് ശേഷം കഴിയ്ക്കാവുന്ന ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

മുട്ട
സിസേറിയന് ശേഷം കഴിയ്ക്കാവുന്ന ഒന്നാണ് മുട്ട. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ട എണ്ണ ചേര്‍ക്കാതെ കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

മീന്‍
ഗ്രില്‍ ചെയ്തോ കറി വച്ചോ മീന്‍ കഴിയ്ക്കാം. ഇത് സിസേറിയന് ശേഷം ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിയ്ക്കുവാന്‍ മാത്രമല്ല, ഒമേഗ ത്രീ ഫാററി ആസിഡ് ലഭിയ്ക്കുവാനും സഹായിക്കും.

പാല്
കുഞ്ഞിന് മുലയൂട്ടുന്നതു കാരണം പാല് കുടിയ്ക്കേണ്ടതും അത്യാവശ്യമാണ്. ഇത് ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭിയ്ക്കുവാന്‍ സഹായിക്കും.

തണ്ണിമത്തന്
സിസേറിയന് ശേഷം മലബന്ധം പോലുളള പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തണ്ണിമത്തന്.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കണം. പാല് ഉല്പാദനത്തിന് ഇത് സഹായിക്കും. മലബന്ധം പോലുളള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ശാരീരിക പ്രക്രിയകള്‍ സാധാരണ ഗതിയില്‍ നടക്കുന്നതിന് ഇത് വളരെ പ്രധാനമാണ്.

തൈര്
തൈര് സിസേറിയന് ശേഷം കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ്. പാല് കുടിയ്ക്കാന്‍ മടിയ്ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും. ഇത് കാല്‍സ്യം, സിങ്ക് എന്നിവ നല്‍കും.

വാള്‍നട്ട്
ഫോളിക് ആസിഡ്, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് വാള്‍നട്ട് സിസേറിയന് ശേഷം കഴിയ്ക്കാവുന്ന ഒന്നാണ്.

ചെറുനാരങ്ങ
സിസേറിയന് ശേഷം അണുബാധ പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ ചെറുനാരങ്ങാ വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി അണുബാധ തടയും.

ഇലക്കറികള്‍
ഇലക്കറികള്‍ ധാരാളം കഴിയ്ക്കുക. ഇതിലെ നാരുകള്‍ വയര്‍സംബന്ധമായ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ്.



Click it and Unblock the Notifications
