Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പ്രസവശേഷം യോനീവേദനയോ?
സിസേറിയനേക്കാളും സാധാരണ പ്രസവമാണ് ആരോഗ്യകരമെന്നതാണ് വാസ്തവം. എന്നാല്‍ സാധാരണ പ്രസവശേഷം പലരുടേയും യോനീഭാഗത്ത് വേദനയനുഭവപ്പെടുന്നത് സാധാരണമാണ്. ഇതിന് പല കാരണങ്ങളുമുണ്ടാകാം.
സാധാരണ പ്രസവം നടക്കുമ്പോള്‍ യോനീഭാഗത്താണ് മര്‍ദമനുഭവപ്പെടുന്നത്. ഇതാണ് ഈ ഭാഗത്ത് വേദനയനുഭവപ്പെടാനുള്ള ഒരു മുഖ്യകാരണം. സാധാരണ പ്രസവസമയത്ത് യോനീഭാഗത്ത് മര്‍ദം അനുഭവപ്പെടുമ്പോള്‍ ഇവിടുത്തെ മസിലുകള്‍ വലിയുകയാണ് ചെയ്യുന്നത്.

ചില പ്രസവങ്ങളില്‍ കുഞ്ഞിന് വലിപ്പം കൂടുതലാണെങ്കില്‍ വജൈനല്‍ മസിലുകളുടെ ഭാഗത്ത് ചെറിയ കീറലുണ്ടാകും. ഇത് ചിലപ്പോള്‍ ചര്‍മത്തിലോ എപിഡമിക് ലെവലിലോ ആകാം. ഇത് അല്പദിവസങ്ങള്ക്കുള്ളില് തന്നെ ശരിയാവുകയും ചെയ്യും.
ചില സന്ദര്‍ഭങ്ങളില്‍ വജൈനല്‍ മസിലുകള്‍ വികസിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ എപിസിയോട്ടമി ചെയ്യേണ്ടി വരും. യോനീഭാഗത്ത് ചെറിയൊരു മുറിവുണ്ടാക്കി വിസ്താരം കൂട്ടി കുഞ്ഞിന് കടന്നു വരാന്‍ വഴിയൊരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന മുറിവ് പിന്നീട് സ്റ്റിച്ചിടുകയും ചെയ്യും. ഇതും വജൈനയിലെ വേദനയ്ക്കു കാരണമാകുന്ന ഒന്നാണ്.
സാധാരണ ഗതിയില്‍ ഇത്തരം വേദനകള്‍ പ്രസവശേഷം അല്പം ദിവസങ്ങള്‍ കഴിയുമ്പോള്‍ മാറാറാണ് പതിവ്. എന്നാല്‍ വേദന നീണ്ടുനില്‍ക്കുന്നെങ്കില്‍ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ കാരണമാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്.



Click it and Unblock the Notifications
