Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്റ്റെം സെല്‍ വഴി കുഞ്ഞിന്റെ ജീവന് രക്ഷിയ്ക്കാം
അസുഖങ്ങള്‍ കൂടി വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിയ്ക്കുന്നത്. ഇതുകൊണ്ടു തന്നെ സ്റ്റെം സെല്‍ എന്ന ഘടകത്തിനും പ്രാധാന്യം വര്‍ദ്ധിക്കുന്നു.
ഒരു കുഞ്ഞുണ്ടാകുമ്പോള്‍ കുഞ്ഞിന്റെ അടിസ്ഥാന കോശങ്ങള്‍ പൊക്കിള്‍കൊടിയില്‍ നിന്നും ശേഖരിച്ചു വയ്ക്കുന്നതിന് ഗുണങ്ങള്‍ ഏറെയുണ്ട്.

അവയവങ്ങളായി രൂപാന്തരം പ്രാപിക്കാത്ത കോശങ്ങളാണ് സ്റ്റെം സെല്ലുകള്‍ എന്നറിയപ്പെടുന്നത്. ഇവയില്‍ നിന്നും ഹൃദയം, കരള്‍, തലച്ചോറ് എന്നിവയുള്‍പ്പെടെയുള്ള ഏത് അവയവങ്ങളും രൂപാന്തരപ്പെടും. ഇത്തരം അവയങ്ങളില് ഭാവിയില്‍ പ്രശ്നങ്ങള്‍ വന്നാല്‍ ഈ കോശങ്ങള്‍ ഉപയോഗിക്കാമെന്നു ചുരുക്കം.
ബ്ലഡ് ക്യാന്‍സറുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കുമുള്ള ചികിത്സാമാര്‍ഗമാണ് സ്റ്റെം സെല്ലുകള്‍. ഇവ ഭാവിയില്‍ കുഞ്ഞിന്റെ ജീവന് തന്നെ രക്ഷിക്കാന്‍ സഹായിക്കും.
സിക്കിള്‍ സെല്‍ അനീമിയ, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സാവിധി കൂടിയാണിത്. ഇത്തരം രോഗങ്ങള്‍ക്ക് സ്റ്റെ സെല്ലുകള്‍ നല്ലൊരു പ്രതിവിധിയാണ്.
അപകടങ്ങളില്‍ പെട്ട് തലച്ചോറിനോ എല്ലുകള്‍ക്കോ പ്രശ്നമുണ്ടാവുകയാണെങ്കില്‍ സൂക്ഷിച്ചു വച്ച സ്റ്റെം സെല്ലുകള്‍ പ്രയോജനപ്പെടുത്തും.
കിഡ്നി, കരള്‍ എന്നിവ തകരാറിലായാല്‍ ഇവ മാറ്റി വയ്ക്കുകയാണ് ചിലപ്പോഴുള്ള പ്രതിവിധി. എന്നാല്‍ പറ്റിയ ദാതാവിനെ കിട്ടിയില്ലെങ്കില്‍ ജീവന് തന്നെ അപകടത്തിലാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്റ്റെം കോശങ്ങള്‍ പ്രയോജനപ്പെടും.
രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ സ്റ്റെം സെല്‍ സൂക്ഷിച്ചു വയ്ക്കാന്‍ ആവശ്യമാകും. എന്നാല്‍ കുഞ്ഞിന്റെ ജീവന് കണക്കിലെടുക്കുമ്പോള്‍ സ്റ്റെം സെല്‍ സൂക്ഷിച്ചു വയ്ക്കേണ്ടത് വളരെ പ്രധാനം തന്നെ.



Click it and Unblock the Notifications
