Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പ്രസവശേഷം വയര്‍ കുറയ്ക്കാം
വിവാഹത്തിന് മുമ്പ് കൂട്ടുകാര്‍ക്കിടയില്‍ സ്ലിം ബ്യൂട്ടിയായി വിലസി, വിവാഹശേഷം അല്പം തടിച്ചും പിന്നീട് ഗര്‍ഭിണിയായപ്പോള്‍ വീട്ടുകാര്‍ പരിപോഷിപ്പിച്ചും തടിവെച്ച അമ്മമാരാണ് അധികപേരും. പ്രസവം കഴിഞ്ഞപ്പോള്‍ ശുശ്രൂഷകള്‍ക്ക് ശേഷം ശരീരം വണ്ണം വെച്ചിട്ടുമുണ്ടാകും. ശരീരം മൊത്തം തടിച്ചില്ലെങ്കിലും വയര്‍ ഇപ്പോഴും ഗര്‍ഭിണിയെന്ന് സൂചിപ്പിക്കുന്ന നിലയിലാണോ നിങ്ങള്‍ക്ക്? ഈ വയറൊന്ന് കുറക്കാന്‍ എന്താ വഴി എന്നാലോചിക്കുകയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് രണ്ട് വിധത്തിലാണ് ഉള്ളത്. ശരീരത്തിനുള്ളിലും ചര്‍മ്മത്തിന് കീഴിലായുമാണ് അവ. ശരീരത്തിനുള്ളിലുള്ള കൊഴുപ്പെന്ന് പറഞ്ഞത് ഇത്തരം കൊഴുപ്പ് ആന്തരികാവയവങ്ങള്‍ക്ക് ചുറ്റുമായാണ് അടിഞ്ഞുകൂടിയിരിക്കുക. അതിനാല്‍ തന്നെ പ്രത്യക്ഷത്തില്‍ നമുക്ക് ഇത്തരം കൊഴുപ്പ് കണ്ടെത്താനാകില്ല. ഇത് ശ്രദ്ധിക്കപ്പെടാതെ നമുക്ക് ദോഷകരമാം വിധം വളരാനുള്ള സാഹചര്യം ഉണ്ടാകുന്നു. എന്നാല്‍ ചര്‍മ്മത്തിന് അടിയാലായി കൂടുന്ന കൊഴുപ്പ് നമുക്ക് മനസ്സിലാക്കാനാകും. ആന്തരികാവയവങ്ങള്‍ക്ക് ചുറ്റുമുള്ള കൊഴുപ്പ് വയറ് വലുതായപോലുള്ള പ്രതീതി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം ചര്‍മ്മത്തിനടിയിലുള്ള കൊഴുപ്പ് ഉയര്‍ത്താനും കാരണമാകുന്നു. അങ്ങനെ പ്രത്യക്ഷമായും അല്ലാതെയും വയര്‍ ചാടിയ നിലയിലേക്ക് അവ വളരുന്നതാണ്.
വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ലളിതമായ വ്യായാമങ്ങളും ഭക്ഷണരീതികളുമാണ് ഇത്തരം കൊഴുപ്പുകളെ ക്രമേണ കുറച്ച് ശരീരത്തിന് മുമ്പുണ്ടായിരുന്ന വടിവ് നല്കാന് സഹായിക്കുന്നതാണ്.

1 ഫലവര്‍ഗ്ഗങ്ങള്‍ കഴിക്കാം:
വിവിധതരം ഫലവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് വഴി ശരീരത്തിലേക്ക് ആവശ്യമായ തോതില്‍ നാരുകള്‍ എത്തുന്നു. അത് കൊഴുപ്പിന്റെ പ്രവര്‍ത്തനത്തെ തടയാന്‍ സഹായകമാണ്. മാത്രമല്ല ഇടക്കിടെയുണ്ടാകുന്ന വിശപ്പ് ശമിപ്പിക്കാനും അത് വഴി ആവശ്യമായ തോതില്‍ മാത്രം ഭക്ഷണം ഉപയോഗിക്കാനും പ്രേരിപ്പിക്കുന്നു.

2 വീട്ടിലെ ഭക്ഷണം:
അപ്പപ്പോള്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിവതും ഉപയോഗിക്കുക. ഹോട്ടല്‍ ഭക്ഷണങ്ങളുടെ മണവും രുചിയും നിറവുമെല്ലാം നമ്മെ ആകര്ഷിക്കുമ്പോഴും സ്വന്തമായി വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളുടെ ഗുണം മനസ്സിലോര്‍ക്കുക. പാക്കറ്റ് ഭക്ഷണങ്ങളും ഉപേക്ഷിക്കപ്പെടേണ്ടവയാണ്. ഈ ശീലങ്ങള്‍ ഒറ്റയടിക്ക് പ്രാവര്ത്തികമാക്കാനാകില്ലെങ്കിലും ക്രമേണ ഇത്തരം ഭക്ഷണങ്ങള്‍ കുറക്കാനാകും.

3 സീസണല്‍ വെജിറ്റബിള്‍സ്
എന്ത് പച്ചക്കറിയും ഫലങ്ങളും ഏത് സമയത്തും കഴിക്കുന്നത് ഉത്തമമാണെന്ന് കരുതുന്നത് തെറ്റാണ്. ഓരോന്നിനും അതിനനുസൃതമായ ഒരു കാലാവസ്ഥയുണ്ട്. ഓരോന്നും വിളവെടുക്കുന്ന കാലമാണ് അവ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. പ്രധാനമായും രണ്ട് ഗുണമാണ് ഇതിലൂടെ നേടാനാകുന്നത്. ഒന്ന് വിളവെടുക്കുന്ന കാലമായതിനാല്‍ ആ പച്ചക്കറി/പഴവര്‍ഗ്ഗം ധാരാളമായി വിപണിയില്‍ ലഭ്യമായിരിക്കും, ലഭ്യത കൂടുതലായതിനാല്‍ വില കുറയുകയും ചെയ്യും. രണ്ടാമത്തെ കാര്യം താരതമ്യേന അവ ശുദ്ധമായിരിക്കും. വിളവെടുപ്പ് കാലത്തല്ലാതെ ഒരു പച്ചക്കറി ലഭിക്കുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക, ആവശ്യക്കാരേറുമ്പോള്‍ അതിന്റെ വില കൂടും, ഒപ്പം കൃത്രിമമായി രാസവളപ്രയോഗത്തിലൂടെയും മറ്റുമാകും അതിനെ പാകപ്പെടുത്തിയിട്ടുണ്ടാകുക.
ഒരേ ഭക്ഷണം എല്ലാക്കാലത്തും ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല, മറിച്ച് ഓരോ കാലാവസ്ഥക്കും അനുസരിച്ച് ഭക്ഷണത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതിനെ ശരീരം നല്ല രീതിയിലാണ് സ്വീകരിക്കുക.

4 നടത്തം:
ആര്‍ക്കും അനായാസം ചെയ്യാവുന്ന വ്യായാമമാണ് നടത്തം. ഇന്ന് പൊണ്ണത്തടിയും കുടവയറും കൂടുവാന്‍ കാരണം പലരും നടത്തം മറന്ന് എന്തിനും ഏതിനും വാഹനങ്ങളെ ആശ്രയിക്കുന്നു എന്നത് തന്നെയാണ്. ദിവസവും രാവിലെയോ വൈകീട്ടോ പാര്‍ക്കിലോ അല്ലെങ്കില്‍ ശാന്തമായ മറ്റേതെങ്കിലും ചുറ്റുപാടിലോ 20 മിനുട്ടോളം നടക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയാന്‍ സഹായിക്കും. ആരോഗ്യവതിയായ ഒരു സത്രീ ദിവസം 1 മണിക്കൂറെന്ന കണക്കില്‍ 14 ആഴ്ചയോളം നടക്കുമ്പോഴേ 20ശതമാനത്തിലധികം കൊഴുപ്പ് ഇല്ലാതാക്കാനാകുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഡോക്ടറുടെ ഉപദേശം തേടുകയുമാകാം.

5 യോഗ:
ഭക്ഷണച്ചിട്ടയും വ്യായാമവും പുലര്‍ത്തുന്ന ശരീരം എപ്പോഴും ആരോഗ്യത്തോടെയിരിക്കും. യോഗയിലെ പ്രാണായാമം ശരീരഭാരം കുറക്കാന്‍ ഏറ്റവും ഉപകാരപ്രദമായ ആസനമാണ്. ആരോഗ്യകരമായ ശരീരം മാത്രമല്ല മനസ്സും നേടിയെടുക്കാന്‍ യോഗാസനം സഹായിക്കും.

6 ചവച്ച് കഴിക്കുക:
രണ്ട് രീതിയിലാണ് ഭക്ഷണം കഴിക്കുക. ഒന്ന് അല്പം മാത്രം ചവച്ച് (അതും ചിലപ്പോള്‍ മാത്രം) ഭക്ഷണം അപ്പാടെ വിഴുങ്ങുക, മറ്റൊന്ന് നല്ലവണ്ണം ചവച്ചരച്ച് കഴിക്കുക. ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നത് വായയ്ക്ക് നല്ല വ്യായാമം നല്‍കുന്നതിനൊപ്പം ശരീരത്തിലെത്തുന്ന ഭക്ഷണത്തിന് എളുപ്പത്തില്‍ ദഹിക്കാനും കഴിയുന്നു. ഭക്ഷണം വിഴുങ്ങുമ്പോള്‍ ദഹനം എന്ന ആയാസകരമായ ധര്‍മ്മം ആന്തരികാവയവങ്ങള്‍ പൂര്‍ണ്ണമായി ഏറ്റെടുക്കേണ്ടി വരുന്നു.

7 കുഞ്ഞിന് മുലപ്പാല്‍ നല്‍കുക:
പാലൂട്ടല്‍ കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും ഗുണകരമാണ്. കുഞ്ഞിന് പോഷകം ലഭിക്കുന്നതിനൊപ്പം അമ്മയ്ക്ക് സ്തനാര്‍ബുദം, അമിതവണ്ണം എന്നിവയില്‍ നിന്നും വലിയൊരളവോളം രക്ഷനേടാനുമാകും.



Click it and Unblock the Notifications
