Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രസവശേഷമുള്ള തടി കുറയ്ക്കാന്‍ ഡയറ്റ് ടിപ്സ്
ഗര്‍ഭകാലത്തും പ്രസവശേഷവും തടി കൂടുന്നതു സ്വാഭാവികം. കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് തൂക്കം വര്ദ്ധിയ്ക്കേണ്ടത് ഒരു പരിധി വരെ അത്യാവശ്യവുമാണ്.
എന്നാല്‍ പ്രസവം കഴിഞ്ഞും ഈ തടി പോകാതിരിയ്ക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. പ്രസവശേഷം തടി പോകാതിരിയ്ക്കുന്നവരാണ് ഭൂരിഭാഗവും. ഭക്ഷണം കുറച്ചും കഠിനമായ ഡയറ്റുകളെടുത്തും തടി കുറയ്ക്കാമെന്നു കരുതിയാല്‍ ഇത് പാല് ഉല്പാദനത്തേയും അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തെയും ബാധിയ്ക്കുകയും ചെയ്യും.
പ്രസവശേഷമുള്ള തടി കുറയ്ക്കാനുള്ള ചില ഡയറ്റ് ടിപ്പുകളെക്കുറിയൂ.

ക്രാഷ് ഡയറ്റ്
ക്രാഷ് ഡയറ്റെടുത്ത് തടി കുറയ്ക്കാന്‍ പ്രസവശേഷം ശ്രമിയ്ക്കരുത്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.

വ്യായാമം
കഠിനമായ വ്യായാമങ്ങളും ഈ സമയത്തു ദോഷം ചെയ്യും. പ്രത്യേകിച്ച് സിസേറിയന് കഴിഞ്ഞവരെങ്കില്‍. യോഗ പോലുള്ളവ ചെയ്യുന്നതാണ് കൂടുതല്‍ ഗുണകരം. പ്രത്യേകിച്ച് തടി കുറയ്ക്കുവാന്‍ മാത്രമല്ല, ഡിപ്രഷന്, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കും.

തടി കുറയ്ക്കുവാന്‍
പൊടുന്നനെ തടി കുറയ്ക്കാതെ അല്പാല്പമായി തടി കുറയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളും നീക്കം ചെയ്യാനും അപചയപ്രക്രിയകള്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കും.

മോണോ, പോളിസാച്വറേറ്റഡ് ഫാറ്റുകള്‍
മോണോ, പോളിസാച്വറേറ്റഡ് ഫാറ്റുകള്‍ ശരീരത്തിന് ആരോഗ്യകരമാണ്. ബട്ടര്‍ ഫ്രൂട്ട്, ഒലീവ് ഓയില്‍, സാല്‍മണ്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഇലക്കറികള്‍
ഇലക്കറികള്‍ കഴിയ്ക്കുക. ഇതിലെ ഫൈബര്‍ ദഹനപ്രക്രിയകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിന് ആവശ്യമുള്ള ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

കൊഴുപ്പു കുറഞ്ഞ പാല്
കൊഴുപ്പു കുറഞ്ഞ പാല് ആഹാരശീലങ്ങളിലുള്പ്പെടുത്തുക. പ്രത്യേകിച്ചും മുലയൂട്ടുന്ന അമ്മമാര്‍. ഇതിലെ കാല്‍സ്യം, അയേണ്‍ തുടങ്ങിയവ ഗുണം ചെയ്യും.

ചെറുനാരങ്ങ
ചെറുചൂടുവെള്ളത്തില്‍ തേന്‍, ചെറുനാരങ്ങ എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ഗുണം ചെയ്യും. ഇത് ശരീരത്തിലെ വിഷാംശവും കൊഴുപ്പും പുറന്തള്ളാന്‍ സഹായിക്കും.

ബെറികള്‍
ഭക്ഷണത്തില്‍ ബെറികള്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. തടി കൂട്ടാതെ തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുവാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
