Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പ്രസവശേഷം മുഖക്കുരു?
ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോഴും പ്രസവശേഷവും ധാരാളം ശരീരമാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. ആരോഗ്യപരമായും ചര്മപരമായുമെല്ലാം ഇത്തരം മാറ്റങ്ങള്‍ സാധാരണവുമാണ്.
പ്രസവശേഷവും സ്ത്രീകളുടെ ചര്‍മത്തില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിയിക്കുന്നുണ്ട്. സ്ട്രെച്ച്മാര്‍ക്സ് ഇതില്‍ പ്രധാനമാണ്.
പ്രസവശേഷം ചില സ്ത്രീകളില്‍ മുഖക്കുരു വരുന്നതും കണ്ടുവരുന്നുണ്ട്. സാധാരണയായി ഇതൊരു ടീനേജ് പ്രശ്നമാണെങ്കിലും ഗര്‍ഭകാലത്തെ ശരീരമാറ്റങ്ങളാണ് പ്രധാനമായും ഇതിന് കാരണമാകാറ്.

പ്രസവശേഷം മുഖക്കുരു വരുന്നതിന് കാരണങ്ങള്‍ പലതാണ്.
കുഞ്ഞ് ആണാണെങ്കില്‍ പ്രസവശേഷം അമ്മയുടെ മുഖത്തു മുഖക്കുരു വരുന്നതായി കണ്ടുവരുന്നുണ്ട്. ഗര്‍ഭത്തില്‍ ആണ്‍കുഞ്ഞെങ്കില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൂടുതലാണ്. പ്രത്യേകിച്ച് പുരുഷഹോര്‍മോണായ ആന്‍ഡ്രൊജെന്‍ അമ്മയുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മുഖക്കുരുവിന് കാരണമായി പറയാറുണ്ട്.
ഗര്‍ഭകാലത്ത് എണ്ണയുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് ചിലപ്പോള്‍ പ്രസവശേഷമുള്ള മുഖക്കുരുവിന് കാരണമായേക്കും. എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു വരാന്‍ സാധ്യത കൂടുതാണെന്നതു തന്നെ കാരണം.
പ്രസവശേഷം അമ്മയുടെ ശരീരത്തില്‍ ധാരാളം ഹോര്‍മോണ്‍ മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഇത് പലപ്പോഴും പ്രസവശേഷം മുഖക്കുരുവായി പ്രത്യക്ഷപ്പെടാറുമുണ്ട്.
പ്രസവശേഷം ചര്‍മപരിചരണത്തില്‍ വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കാത്തതും മുഖക്കുരുവിന് വഴിയൊരുക്കാറുണ്ട്. കുഞ്ഞിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കേണ്ട വരുന്നത് ബോധപൂര്‍വമോ അല്ലാതെയോ ചര്‍മപരിചരണത്തില്‍ പിന്നോക്കം പോകാനുള്ള ഒരു കാരണമായി മാറുന്നു. ഇത് പലപ്പോഴും മുഖക്കുരുവിന് ഇട വരുത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications
