Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
സിസേറിയനു ശേഷമുള്ള അരുതുകള്‍
ഇന്ന് സാധാരണ പ്രസവത്തോളമോ അതില്‍ കൂടുതലോ സിസേറിയനുകള്‍ നടക്കുന്നുണ്ട്. സിസേറിയന് സാധാരണ അമ്മയുടേയോ കുഞ്ഞിന്റെയോ സുരക്ഷയ്ക്കു പ്രശ്നം വരുമ്പോഴാണ് സാധാരണ ചെയ്യാറെങ്കിലും ഇപ്പോള്‍ പ്രസവവേദന ഒഴിവാക്കാന്‍ പല സ്ത്രീകളും സിസേറിയന് ആവശ്യപ്പെടാറുമുണ്ട്. നാളും തീയതിയും നോക്കി കുഞ്ഞിനെ ലഭിയ്ക്കുവാനും പലരും സിസേറിയനിലേക്കു തിരിയാറുണ്ട്.
സിസേറിയന് ശസ്ത്രക്രിയയായതു കൊണ്ടു തന്നെ ഇതിനു ശേഷം ചില കരുതലുകളും വേണം. കാരണം സിസേറിയന് ശരീരത്തില്‍ ഏല്‍പ്പിക്കുന്ന മുറിവുണക്കാന്‍ സമയം വേണമെന്നതു തന്നെ കാര്യം.

സിസേറിയനു ശേഷം അല്പനാളത്തേയ്ക്ക് യാത്ര ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ശരീരം അധികം ഇളകാതെ ശ്രദ്ധിയ്ക്കുക. റോഡിലെ കുണ്ടുകളും കുഴികളുമെല്ലാം വയറിന് ആഘാതമേല്പ്പിക്കാതെ ശ്രദ്ധിയ്ക്കുകയും വേണം.
കോള്‍ഡ്, പനി പോലുള്ളവ സിസേറിയനു ശേഷം അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അസുഖങ്ങള്‍ വരുത്താനിടയുള്ള സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക.
ഗ്യാസുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ സിസേറിയനു ശേഷം ഒഴിവാക്കണം. സിസേറിയനു ശേഷം ഗ്യാസുണ്ടാകുന്നത് കൂടുതല്‍ അസ്വസ്ഥതകളുണ്ടാക്കും.
സിസേറിയനു ശേഷം മലബന്ധമുണ്ടാകാനിടയുള്ള ഭക്ഷണങ്ങളും ഉപേക്ഷിയ്ക്കുക തന്നെ വേണം. കാരണം മലബന്ധം സിസേറിയന് കഴിഞ്ഞവര്‍ക്കു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ശോധനയ്ക്കായി മസിലുകള്‍ക്ക് ബലം നല്‍കുന്നത് സ്റ്റിച്ചുകള്‍ വലിയാന്‍ ഇടയാക്കും.
സിസേറിയനു ശേഷം മുറിവ് പൂര്‍ണമായും ഉണങ്ങി സുഖപ്പെടുന്നതു വരെ ഭാരം കൂടിയ സാധനങ്ങള്‍ എടുത്തുയര്ത്തരുത്. ഇതുപോലെ തന്നെ ആയാസം കൂടിയ കോണിപ്പടികള്‍ കയറാനും ശ്രമിയ്ക്കരുത്.
ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരമുള്ള മരുന്നുകള്‍ കഴിയ്ക്കുക. ഇത് സിസേറിയന് മുറിവുണങ്ങാനും അണുബാധയുണ്ടാകാതിരിക്കാനും വളരെ പ്രധാനമാണ്.
സിസേറിയനു ശേഷം കുളിയ്ക്കുമ്പോള്‍ ആ ഭാഗം പൂര്‍ണമായി ഉണങ്ങി സ്റ്റിച്ച് നീക്കുന്നതു വരെ നനയാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക. എണ്ണയും കുഴമ്പുമെല്ലാ ഈ ഭാഗത്താകാതിരിക്കാനും ശ്രദ്ധ വേണം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം എണ്ണതേച്ചുകുളി തുടങ്ങുക.



Click it and Unblock the Notifications
