Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പ്രസവശേഷം ആര്‍ത്തവം?
ഗര്‍ഭകാലവും പ്രസവവും സ്ത്രീ ശരീരത്തില്‍ ഏറെ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ചിലത് താല്‍ക്കാലിക മാറ്റങ്ങളും മറ്റു ചിലത് സ്ഥിരമായ മാറ്റങ്ങളും.
ഗര്‍ഭം ധരിക്കുമ്പോഴേ ആര്‍ത്തവം നിലയ്ക്കും. ഇത് പിന്നീട് പ്രസവശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ.

പ്രസവശേഷം എപ്പോഴാണ് ആര്‍ത്തവം വരികയെന്നത് പലര്‍ക്കുമുള്ള ഒരു സംശയം തന്നെയാണെന്നു പറയാം. പ്രസവശേഷം ആദ്യകുറച്ചു ദിവസങ്ങളില്‍ ബ്ലീഡിംഗുണ്ടാകും. എന്നാല്‍ ഇത് ആര്‍ത്തവമല്ല. യൂട്രസ് ഭിത്തിയില്‍ നിന്നും പ്ലാസന്റെ പൂര്‍ണമായും പുറന്തള്ളുന്നതിനുള്ളൊരു ശാരീരിക പ്രക്രിയയാണിത്.
സാധാരണ ഗതിയില്‍ കുഞ്ഞിന് മുലയൂട്ടുന്ന കാലത്തോളം ആര്‍ത്തവമുണ്ടാകില്ല. എന്നാല്‍ കുഞ്ഞിനെ ഏതെങ്കിലും കാരണവശാല്‍ മുലയൂട്ടാത്തവരാണെങ്കില് ആര്‍ത്തവം പെട്ടെന്നു വരാം.
കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തുകയോ തീരെ കുറയ്ക്കുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവചക്രം വീണ്ടും തുടങ്ങുകയും ചെയ്യും.
ആര്ത്തവമില്ലാത്തതു കൊണ്ട് ഗര്‍ഭം ധരിക്കില്ലെന്നു കരുതാനും സാധിയ്ക്കില്ല. കാരണം ആര്‍ത്തവം നടന്നില്ലെങ്കിലും ശരീരത്തില്‍ അണ്ഡമുല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് ബീജവുമായി സംയോഗം നടന്നാല്‍ ഗര്ഭസാധ്യതയുമുണ്ട്. ഇതുകൊണ്ടു തന്നെ ഗര്‍ഭധാരണം ഒഴിവാക്കണമെന്നുള്ളവര്‍ ഇത്തരം ഘട്ടങ്ങളില്‍ മുന്കരുതലുകളെടുക്കേണ്ടതുമുണ്ട്.
സാധാരണ ഗതിയില്‍ പ്രസവശേഷം ആറു മാസം അല്ലെങ്കില്‍ ഒരു വര്‍ഷം എ്ന്ന കാലയളവില്‍ ആര്‍ത്തവം വീണ്ടും ആരംഭിക്കാറുണ്ട്. എന്നാല്‍ ചിലരില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണം ഇത് ക്രമമാകാന്‍ പിന്നെയും സമയമെടുത്തേക്കാം.



Click it and Unblock the Notifications
