For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാല്‍ ഉല്‍പാദനം തടയാന്‍ ചില വഴികള്‍

|

കുഞ്ഞുങ്ങള്‍ക്കു ചേര്‍ന്ന ഏറ്റവും നല്ല ഭക്ഷണം മുലപ്പാല്‍ തന്നെയാണ്. എങ്കിലും ഒരു പ്രായം കഴിഞ്ഞാല്‍ മുലപ്പാല്‍ നിറുത്തേണ്ടതും അത്യാവശ്യം തന്നെ.

മുലപ്പാല്‍ കുഞ്ഞിനു കൊടുക്കുന്നതു നിര്‍ത്തുമ്പോള്‍ കുറച്ചു ദിവസങ്ങളിലേക്കെങ്കിലും ശരീരം മുലപ്പാല്‍ ഉല്‍പാദിപ്പിക്കും. കുഞ്ഞു കുടിയ്ക്കാതാകുമ്പോള്‍ ഇത് പുറത്തേയ്‌ക്കൊഴുകാനും തുടങ്ങും. മാത്രമല്ല, മുലയൂട്ടാത്തതു കാരണം മുലപ്പാള്‍ സ്തനങ്ങളില്‍ കെട്ടിനിന്ന് വേദനയും അണുബാധയും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

ശരീരം മുലപ്പാല്‍ ഉല്‍പാദനം നിറുത്തുവാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് അറിയൂ, തികച്ചും നിരുപദ്രവകരമായ ചില വഴികള്‍,

ക്യാബേജ്

ക്യാബേജ്

ക്യാബേജ് മുലപ്പാല്‍ ഉല്‍പാദനം കുറയ്ക്കാനും നിറുത്താനും സഹായിക്കുന്ന ഒന്നാണ്. ക്യാബേജ് ഇലകള്‍ മാറിടത്തില്‍ വയ്ക്കുക. ഇത് മുലപ്പാല്‍ ഉല്‍പാദനം കുറയ്ക്കും.

മുല്ലപ്പൂക്കള്‍

മുല്ലപ്പൂക്കള്‍

മുല്ലപ്പൂക്കള്‍ ചതച്ച് മാറിടത്തില്‍ വയ്ക്കുന്നതും മുലപ്പാല്‍ ഉല്‍പാദനം കുറയാന്‍ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

സാല്‍വി തുളസി

സാല്‍വി തുളസി

സാല്‍വി തുളസി എന്നറിയപ്പെടുന്ന ഒരിനം തുളസിയുണ്ട്. സേഗ് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. ഇതിന്റെ ഇല ചേര്‍ത്ത് ദിവസവും ചായ കുടിയ്ക്കുന്നതു ന്ല്ലതാണ്. ഇത് മുലപ്പാല്‍ കുറയാനും വററിപ്പോകാനും സഹായിക്കും.

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി കഴിയ്ക്കുന്നതും മുലപ്പാല്‍ ഉല്‍പാദനം കുറയാന്‍ സഹായിക്കും. ഇതു ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും വെള്ളം കുടിയ്ക്കുന്നതുമെല്ലാം മുലപ്പാല്‍ കുറയാന്‍ സഹായിക്കും.

ഐസ് പായ്ക്ക്

ഐസ് പായ്ക്ക്

സ്തനങ്ങളില്‍ ഐസ് പായ്ക്ക് വയ്ക്കുന്നതും പാലുല്‍പാദനം കുറയാന്‍ സഹായിക്കും. ഇത് മാറിട വേദന കുറയ്ക്കാനും സഹായിക്കും.

English summary

Natural Ways To Reduce Breast Milk

When you stop breastfeeding your baby, you will come across one of the biggest problems which is leaking breasts. You will still continue to lactate if you do not do something to stop the milk production. There are a number of ways to dry your breast milk and to stop the production. Some new mothers find this too painful or difficult to breastfeed. Regardless of the reason, new mothers who do not nurse, their bodies continue to produce milk. If this breast milk is not necessary, there are natural ways to stop its production.
 
 
Story first published: Wednesday, July 31, 2013, 13:05 [IST]
X
Desktop Bottom Promotion