Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
മുലപ്പാല്‍ ഉല്പാദനം തടയാന്‍ ചില വഴികള്‍
കുഞ്ഞുങ്ങള്‍ക്കു ചേര്‍ന്ന ഏറ്റവും നല്ല ഭക്ഷണം മുലപ്പാല്‍ തന്നെയാണ്. എങ്കിലും ഒരു പ്രായം കഴിഞ്ഞാല്‍ മുലപ്പാല്‍ നിറുത്തേണ്ടതും അത്യാവശ്യം തന്നെ.
മുലപ്പാല്‍ കുഞ്ഞിനു കൊടുക്കുന്നതു നിര്‍ത്തുമ്പോള്‍ കുറച്ചു ദിവസങ്ങളിലേക്കെങ്കിലും ശരീരം മുലപ്പാല്‍ ഉല്പാദിപ്പിക്കും. കുഞ്ഞു കുടിയ്ക്കാതാകുമ്പോള്‍ ഇത് പുറത്തേയ്ക്കൊഴുകാനും തുടങ്ങും. മാത്രമല്ല, മുലയൂട്ടാത്തതു കാരണം മുലപ്പാള്‍ സ്തനങ്ങളില്‍ കെട്ടിനിന്ന് വേദനയും അണുബാധയും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ശരീരം മുലപ്പാല്‍ ഉല്പാദനം നിറുത്തുവാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് അറിയൂ, തികച്ചും നിരുപദ്രവകരമായ ചില വഴികള്‍,

ക്യാബേജ്
ക്യാബേജ് മുലപ്പാല്‍ ഉല്പാദനം കുറയ്ക്കാനും നിറുത്താനും സഹായിക്കുന്ന ഒന്നാണ്. ക്യാബേജ് ഇലകള്‍ മാറിടത്തില്‍ വയ്ക്കുക. ഇത് മുലപ്പാല്‍ ഉല്പാദനം കുറയ്ക്കും.

മുല്ലപ്പൂക്കള്‍
മുല്ലപ്പൂക്കള്‍ ചതച്ച് മാറിടത്തില്‍ വയ്ക്കുന്നതും മുലപ്പാല്‍ ഉല്പാദനം കുറയാന്‍ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

സാല്‍വി തുളസി
സാല്‍വി തുളസി എന്നറിയപ്പെടുന്ന ഒരിനം തുളസിയുണ്ട്. സേഗ് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. ഇതിന്റെ ഇല ചേര്‍ത്ത് ദിവസവും ചായ കുടിയ്ക്കുന്നതു ന്ല്ലതാണ്. ഇത് മുലപ്പാല്‍ കുറയാനും വററിപ്പോകാനും സഹായിക്കും.

കര്‍പ്പൂരതുളസി
കര്‍പ്പൂരതുളസി കഴിയ്ക്കുന്നതും മുലപ്പാല്‍ ഉല്പാദനം കുറയാന്‍ സഹായിക്കും. ഇതു ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും വെള്ളം കുടിയ്ക്കുന്നതുമെല്ലാം മുലപ്പാല്‍ കുറയാന്‍ സഹായിക്കും.

ഐസ് പായ്ക്ക്
സ്തനങ്ങളില്‍ ഐസ് പായ്ക്ക് വയ്ക്കുന്നതും പാലുല്പാദനം കുറയാന്‍ സഹായിക്കും. ഇത് മാറിട വേദന കുറയ്ക്കാനും സഹായിക്കും.



Click it and Unblock the Notifications
