Latest Updates
-
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം?
പ്രസവശേഷം, വൃത്തിവിശേഷം
പ്രസവമെന്നത് ഒരു ശാരീരിക പ്രവര്‍ത്തനമാണ്. പ്രസവത്തിന് ശേഷമുള്ള ആദ്യ ദിനങ്ങളില്‍ ശരീരം ക്ഷീണിതമായിരിക്കും. ഇത് സാവധാനമേ ഭേദമായി വരൂ. ഈ സമയത്തെ നിങ്ങളുടെ ആരോഗ്യം, ഭക്ഷണം, ക്ഷീണം തുടങ്ങിയവയൊക്കെ സൗഖ്യമാകുന്ന സമയത്തെ സ്വാധീനിക്കും.
ഒരു കുഞ്ഞിന് ജന്മം നല്കുന്ന അവസരം സന്തോഷകരവും, സ്ത്രീയുടെ ജീവിതത്തിലെ പ്രധാന സംഭവമാണെങ്കിലും അതിന് തുടര്‍ന്ന് പല ശാരീരികമായ ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ നിങ്ങളുടെ ശരീരത്തിന് അനേകം മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത് പ്രസവത്തോടെ അവസാനിക്കുന്നതല്ല. പ്രസവശേഷമുള്ള ആദ്യ ദിനങ്ങളില്‍ പ്രശ്നങ്ങളൊന്നുമില്ല എന്ന് ഉറപ്പ് വരുത്തണം. പ്രസവശേഷം ഭക്ഷണത്തിനും വിശ്രമത്തിനും ശ്രദ്ധ നല്‍കുന്നതിനൊപ്പം ശുചിത്വത്തിനും പ്രഥമ പരിഗണന നല്‍കണം. ഗര്‍ഭിണിയാകുന്ന അവസരത്തില്‍ സ്ത്രീകള്‍ ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. എന്നാല്‍ ചില സ്ത്രീകള്‍ പ്രസവശേഷം സ്വന്തം കാര്യത്തില്‍ ശ്രദ്ധ നല്‍കാതെ കുട്ടിയുടെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നതായി കാണാറുണ്ട്.

പ്രസവശേഷം കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കാന്‍ ശുചിത്വം സംബന്ധിച്ച് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സിസേറിയന് ആയിരുന്നു പ്രസവമെങ്കില്‍ സ്തനങ്ങളുടെയും, വയറിലെ തുന്നലിന്റെയും കാര്യങ്ങളില്‍ ശ്രദ്ധവെയ്ക്കേണ്ടത് പ്രധാനമാണ്. അതുപോലെ അനുബന്ധഭാഗങ്ങളും അണുബാധയുണ്ടാകാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. പ്രസവശേഷം ശുചിത്വത്തിനായി ചെയ്യേണ്ട ചില മുന്‍കരുതലുകളാണ് ഇവിടെ പറയുന്നത്.
കൈ കഴുകല്‍ - പ്രസവശേഷം അമ്മമാര്‍ ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യമാണ് കൈ കഴുകി വൃത്തിയാക്കുന്നത്. ജലദോഷം, പനി, ഉദരസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ തടയാന്‍ ഇതുവഴി സാധിക്കും. ചുറ്റുപാടുകളില്‍ നിന്ന് കടന്നുകൂടുന്ന അണുക്കള്‍ നീക്കം ചെയ്യാന്‍ കൈ കഴുകേണ്ടത് പ്രധാനമാണ്.
എവിടെ കഴുകണം, എങ്ങനെ കഴുകണം എന്നീ രണ്ട് അനുബന്ധ ചോദ്യങ്ങള്‍ ഇക്കാര്യവുമായി ബന്ധപ്പെട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും, ശേഷവും, വസ്ത്രം ധരിക്കുന്നതിന് മുമ്പും, മുറിവുകളില്‍ മരുന്ന് വെയ്ക്കുന്നതിന് മുമ്പും, കുട്ടിയെ എടുക്കുന്നതിന് മുമ്പും, ഡയപ്പര്‍ മാറ്റിയതിന് ശേഷവും കൈ കഴുകണം.
എങ്ങനെ കഴുകണം - സോപ്പുപയോഗിച്ച് നന്നായി ഉരച്ച് വേണം കൈകള്‍ കഴുകാന്‍. 20 സെക്കന്‍ഡ് നേരമെങ്കിലും വിരലുകളും, നഖത്തിന്റെ അടിഭാഗവും, കൈയ്യുടെ പുറക് വശവും, കൈത്തണ്ടയും കഴുകണം. ടാപ്പിനടിയില്‍ ഒഴുക്കുള്ള വെള്ളത്തില്‍ വേണം കൈ കഴുകാന്‍.
യോനിയിലെ വിള്ളലുകള്‍ - പ്രസവശേഷം അമ്മമാര്‍ കൃത്യമായി ഡോക്ടറെ സന്ദര്‍ശിക്കേണ്ടതുണ്ട്. പ്രസവത്തില്‍ മുറിവ് ഉണ്ടായിട്ടുണ്ടെങ്കില്‍ രണ്ടാഴ്ചയോളം വേദന അനുഭവപ്പെടും. കട്ടിയായ വിച്ച് ഹാസെല്‍ പാഡ് ഇതിന് പരിഹാരമായി ഉപയോഗിക്കാം. ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന പാഡിനുള്ളില്‍ ഇത് വെച്ച് മുറിവില്‍ വെയ്ക്കാം.
മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ - പ്രസവശേഷം മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ സാധാരണമാണ്. ഗര്‍ഭപാത്രം മൂത്രസഞ്ചിക്ക് മേല്‍ അമരുന്നതിനാല്‍ മൂത്രം ഒഴിക്കുന്നത് അവസാനിപ്പിക്കാന്‍ പ്രയാസം അനുഭവപ്പെടും. എന്നാല്‍ ക്രമേണ ഈ പ്രശ്നം പരിഹരിക്കപ്പെട്ടുകൊള്ളും. ചിരിക്കുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ ഈ സമയത്ത് മൂത്രം പുറത്ത് വരും. ഇത് ആഗിരണം ചെയ്യാനായി പാഡ് ഉപയോഗിക്കണം. ഇക്കാര്യത്തില്‍ ഡോക്ടറുടെ ഉപദേശവും തേടാം.
മൂത്രാശയത്തിലെ അണുബാധ - മൂത്രാശയകോശങ്ങള് ചീര്ക്കുന്നതിനാല് മൂത്രമൊഴിക്കാന്‍ പ്രയാസം നേരിടുന്നത് അല്പം അസ്വസ്ഥതകളുണ്ടാക്കും. എരിച്ചിലും, വേദനയും പതിവായുണ്ടെങ്കില്‍ ഇത് അണുബാധമൂലമാകും. ഇതിന് പരിഹാരം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഇത് വഴി വേദനകുറയുകയും അണുബാധക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യാം.
അണുബാധ കുറയ്ക്കുക - ഓരോ തവണയും മൂത്രമൊഴിക്കുകയും, മലവിസര്‍ജ്ജനം ചെയ്യുകയും ചെയ്ത ശേഷവും ഒരു കുപ്പിയില്‍ വെള്ളമെടുത്ത് പെരിനിയയിലേക്ക് ചീറ്റിക്കുക. ഇതിന് ശേഷം ഉണങ്ങാനനുവദിക്കുക. വേദനയും അണുബാധയും കുറയ്ക്കാന്‍ ചെയ്യാവുന്ന ഒരു വഴിയാണിത്.
പെരിനിയ - മൂത്രാശയത്തിലെയും മറ്റും അണുബാധ ചെറുക്കാനുള്ള പ്രധാന കാര്യമാണ് പെരിനിയ വൃത്തിയായി സൂക്ഷിക്കുകയെന്നത്. പ്രസവശേഷം ഏതാനും ആഴ്ചകള്‍ ഗര്‍ഭാശയത്തില്‍ നിന്ന് ചില സ്രവങ്ങള്‍ പുറത്ത് വരും. അതിനാല്‍ ഉണങ്ങിയ രക്തം പെരിനിയയില് തങ്ങിയിരിപ്പില്ല എന്ന് ഉറപ്പ് വരുത്തണം. ടാംപണ്‍ പകരം സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുക. നാല് മണിക്കൂര്‍ കൂടുമ്പോള്‍ പാഡ് മാറ്റണം. പാഡ് മാറ്റുമ്പോഴും, മൂത്രമൊഴിച്ച ശേഷവും പ്രത്യേക ശ്രദ്ധ നല്‍കണം. ഈ ഭാഗത്ത് നിന്ന് ദുര്‍ഗന്ധം വരുകയോ, ചുവന്ന നിറം കാണുകയോ ചെയ്താല്‍ ഡോക്ടറുടെ ഉപദേശം തേടുക.
വൃത്തി - സിസേറിയന് പ്രസവമാണെങ്കില്‍ തുന്നലുകള്‍ ബുദ്ധിമുട്ടുണ്ടാക്കാം. പൊക്കിളിന്റെ ഭാഗത്തും തുന്നലിലും പ്രത്യേക ശ്രദ്ധ നല്‍കണം. തുന്നലുകളില്‍ അണുബാധയുണ്ടാകാതെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
സ്തനങ്ങളിലെ അണുബാധ - കുഞ്ഞിന് പാല് കൊടുത്തു കഴിഞ്ഞാല്‍ വെള്ളമുപയോഗിച്ച് സ്തനങ്ങളില്‍ നിന്ന് ഉമിനീര് കഴുകിക്കളയുക. അല്പം മുലപ്പാല്‍ മുലക്കണ്ണിലും സമീപത്തും പുരട്ടി ഉണങ്ങാനനുവദിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരാതെ വായുസഞ്ചാരം സാധ്യമാകുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കുട്ടികളെ മൂലയൂട്ടുമ്പോള്‍ കോട്ടണ്‍ ബ്രായാണ് ഉത്തമം. ഇവ വേഗത്തില്‍ ഉണങ്ങുകയും അണുബാധ അകറ്റി നിര്‍ത്തുകയും ചെയ്യും. സ്തനങ്ങളില്‍ നിന്ന് പാല് തനിയെ വരുന്നുണ്ടെങ്കില്‍ പാഡ് ഉപയോഗിക്കുക. ഇവയില്‍ നനവ് പടര്‍ന്നാല്‍ ഉടന്‍ മാറ്റിയില്ലെങ്കില്‍ എളുപ്പത്തില്‍ അണുബാധ വരും. പ്ലാസ്റ്റിക് പുറകിലുള്ള പാഡ് ഉപയോഗിക്കരുത്.
ലാനോനിന് ക്രീം - മുലക്കണ്ണ് വിണ്ടുകീറുന്നതിന് പരിഹാരമായി ഉപയോഗിക്കാവുന്നതാണ് ലാനോനിന് ക്രീം. ഇത് മുലയൂട്ടുന്നതിന് മുമ്പ് കഴുകിക്കളയേണ്ടതില്ല ചെയ്യേണ്ടതില്ല.
പ്രസവശേഷം ഇത്തരം ശുചിത്വപരമായ മുന്‍കരുതലുകളെടുത്താല്‍ വേഗത്തില്‍ പ്രസാവനന്തര പ്രശ്നങ്ങളില്‍ നിന്ന് സുഖം പ്രാപിക്കാനാവും.



Click it and Unblock the Notifications