For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയന് ശേഷം മുന്‍കരുതലുകള്‍

By Shibu T Joseph
|

നവജാതശിശുക്കളുടെ വരവ് എന്നും ഒരാഘോഷമാണ് കുഞ്ഞിനെ എതിരേല്‍ക്കാന്‍ എന്താവേശമാണ്. കുഞ്ഞിന്റെ വരവിനെക്കുറിച്ച് ആനന്ദിക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ അമ്മയെക്കുറിച്ചും ആലോചിക്കണം. പ്രസവത്തിന് ശേഷമുള്ള ദിവസങ്ങള്‍ പ്രധാനമാണ്. ഒരു സ്ത്രീ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന സമയമാണത്. സിസേറിയന്‍ ആണെങ്കില്‍ പ്രത്യേകിച്ചും. മുറിവുകള്‍ ഉണങ്ങാനും മറ്റും പ്രത്യേകമായ ശ്രദ്ധ ആവശ്യമാണ്. വീട്ടുജോലികളില്‍ നിന്നും പുതു അമ്മയെ അകറ്റി നിര്‍ത്തിയേ പറ്റൂ.

പ്രസവത്തിന് ശേഷമുള്ള ദിവസങ്ങളാണ് പോസ്റ്റ് പാര്‍ട്ടം കാലഘട്ടം. ഈ കാലഘട്ടത്തില്‍ അമ്മയ്ക്ക് നല്‍കുന്ന പരിചരണം പ്രസക്തമാണ്. പ്രസവശേഷം സ്ത്രീ സാധാരണ ശരീരഘടനയിലേയ്ക്ക് തിരിച്ചെത്തുക ആദ്യത്തെ ആറാഴ്ച്ചകളിലാണ്. ശാരീരികമായും മാനസികമായും ഒരു സ്ത്രീ പിന്തുണ ആവശ്യപ്പെടുന്ന സമയം..പുതു അമ്മയ്ക്ക് ഒട്ടേറെ ശാരീരിക വിഷമതകളുമ്ടായിരിക്കും. ഒരു സ്ത്രീയുടെ ശക്തികൊണ്ട് അവയെ നേരിടുക. പ്രസവശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാമ് ഇവിടെ പറയുന്നത്

health care for post c section
സ്റ്റെപ്പ് 1
പ്രസവശേഷം ആശുപത്രി വിടും മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
1- സിസേറിയനൂ ശേഷം നിങ്ങളുടെ ഡോക്ടര്‍ അധികം വൈകാതെ തന്നെ നടക്കുവാന്‍ പറയും. മുറിവ് ഉണങ്ങുന്നതിനുള്ള ഉത്തമ മാര്‍ഗ്ഗമാണിത്. ഈ നിര്‍ദ്ദേശം തെറ്റാതെ പിന്തുടരുക. നടക്കുമ്പോള്‍ ശ്രദ്ധിക്കുക. പതുക്കെ വേണം ചലനം.
2- സിസേറിയന് ശേഷമുള്ള വേദന കുറയ്ക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക. മരുന്ന് ആവശ്യമാണെങ്കില്‍ ഡോക്ടറോട് പറയുക. മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ കുഞ്ഞിനെയും നിങ്ങളെയും ബാധിക്കുമോ എന്നും അറിഞ്ഞുവെയ്ക്കുക.
3-ഈര്‍പ്പം നന്നായി വലിച്ചെടുക്കുന്ന പാഡുകള്‍ വേണം ഉപയോഗിക്കുവാന്‍ ആറ് ആഴ്ച്ച വരെ ബ്ലീഡി്ംഗിന് സാധ്യതയുണ്ട്. അത്തരത്തിലുള്ള പാഡുകള്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാണ്. ചോദിച്ചു വാങ്ങുക.
4)കസേരയില്‍ ഇരുന്ന് ആടുന്ന ശീലമുണ്ടെങ്കില്‍ അത് ചെയ്യുക, വേദനയില്‍ നിന്നും എളുപ്പം ആശ്വാസവും കിട്ടും മുറിവ് ഉണങ്ങുകയും ചെയ്യും.
സ്റ്റെപ്പ് 2
വീട്ടില്‍ തിരിച്ചെത്തിയാല്‍
ശസ്ത്രക്രിയക്ക് ശേഷം ശ്രദ്ധ അത്യാവശ്യമാണ്.
1)ഭാരമുള്ള പണികളൊന്നും ചെയ്യരുത്. ആറ് ആഴ്ച്ചത്തേക്ക് കരുതല്‍ അനിവാര്യമാണ്. ഡോക്ടറുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ സാധാരണജീവിതത്തിലേയ്ക്ക് മടങ്ങിപ്പോകാവൂ,
2) ധാരാളം വെള്ളം കുടിക്കുക. മലബന്ധം ഒഴിവാക്കാന്‍ സാധിക്കും.
3)കുഞ്ഞിന് പാല്‍ കുടിക്കനും റിലാക്‌സ് ചെയ്യുവാനും ഒരു സ്ഥലം കണ്ടെത്തുക. നടക്കാവുന്ന ദൂരത്തായിരിക്കണം ഇത്.
4)പനിയോ മറ്റ് അസുഖങ്ങളോ വരാതെ നോക്കണം.
5) വീടിന്റെ പരിസരത്ത് തന്നെ നടന്നു തുടങ്ങണം. മുറിവ് വേഗത്തില്‍ ഉണങ്ങും
6)കുളിക്കുമ്പോള്‍ മുറിവ് മൂടിവെയ്ക്കണം. ബാത്ത് ടബ്ബില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കണം.
7) ഡ്രൈവിംഗ് ഇഷ്ടമാണെന്നു വെച്ച് ആദ്യ നാല് ആഴ്ച്ചകളില്‍ അരുത്.
8)ശസ്ത്രക്രിയക്ക് ശേഷം കുറച്ച് ആഴ്ച്ചകളിലേയ്ക്ക് ലൈംഗികബന്ധവുംഅരുത്. കൂടുതല്‍ സമയം കുട്ടിക്കൊപ്പം ചെലവഴിച്ച് കുഞ്ഞുമായി വൈകാരിക ബന്ധം വളര്‍ത്തിയെടുക്കുക.

English summary

health care for post c section

The homecoming of the new born is an event to be celebrated. When you are enjoying and relishing the coming of the new member, it is also time to take care of the mother. Days that follow delivery are important and can be termed as one of the most challenging times, especially if you had undergone a c-section. The post delivery period is a period when a mother needs adequate rest and care for healing.
Story first published: Wednesday, November 27, 2013, 16:05 [IST]
X
Desktop Bottom Promotion