Latest Updates
-
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ!
മുലയൂട്ടുമ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
നവജാത ശിശുവിന് ഏറ്റവും നല്ല സമീകൃതാഹാരം മുലപ്പാല്‍ തന്നെയാണ്. ജനിച്ച് ആറുമാസം വരെയും കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കുന്നതാണ് ആരോഗ്യകരമെന്ന കാര്യത്തില്‍ സംശയവും വേണ്ട.
കുഞ്ഞിന് ആരോഗ്യം നല്കുമെന്നു മാത്രമല്ല, അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് മുലയൂട്ടുകയെന്നത്.
എന്നാല്‍ മുലപ്പാല്‍ നല്കുമ്പോള് അമ്മ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. കാരണം അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ എല്ലാ അംശങ്ങളും മുലപ്പാല്‍ വഴി കുഞ്ഞിനു ലഭിയ്ക്കും.
കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ അമ്മ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

സിട്രസ്
സിട്രസ് അടങ്ങിയ ഫലവര്‍ഗങ്ങള്‍ മുലയൂട്ടുമ്പോള്‍ ഒഴിവാക്കണം. ഇത് കുഞ്ഞുങ്ങളുടെ വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കും. മാത്രമല്ല, ഡയപ്പര്‍ റാഷ് പോലുള്ള പ്രശ്നങ്ങളുമുണ്ടാക്കും. വൈറ്റമിന്‍ സി ലഭിയ്ക്കാന്‍ പപ്പായ, മാങ്ങ പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാം.

ക്യാപ്സിക്കം
ക്യാപ്സിക്കം, റാഡിഷ് പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഇവ കുഞ്ഞിലും ഗ്യാസുണ്ടാക്കും. ഇതുപോലെ കൂടുതല്‍ നാരുകളടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക.

കാപ്പി
കാപ്പിയും മുലയൂട്ടുമ്പോള്‍ ഒഴിവാക്കുക. ഇതും കുഞ്ഞിന് ഗ്യാസുണ്ടാക്കുന്ന ഒന്നാണ്. ഇതിലെ കഫീന്‍ കുഞ്ഞിന്റെ ഉറക്കത്തിനു തടസം നില്‍ക്കുകയും ചെയ്യും. മുലപ്പാല്‍ കുറയാനും ഇത് കാരണമാകും.

മസാല
മസാല കലര്‍ന്ന ഭക്ഷണങ്ങളും കുഞ്ഞിന് പാലു കൊടുക്കുമ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ കുഞ്ഞിന് വയറ്റില്‍ അസ്വസ്ഥകളുണ്ടാക്കും.

മദ്യം
മദ്യവും മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കുക തന്നെ വേണം. ഇതും കുഞ്ഞുങ്ങളില്‍ മുലപ്പാല്‍ വഴിയെത്തും. ക്രമാതീതമായി മദ്യപിയ്ക്കുന്ന അമ്മയെങ്കില്‍ കു്ഞ്ഞിന്റെ തൂക്കം അമിതമായി വര്‍ദ്ധിക്കുകയും ചെയ്യും.

പ്രോണ്‍
ചിലരില്‍ നട്സ്, പ്രോണ്‍ പോലുള്ളവ അലര്‍ജിയുണ്ടാക്കും. ഇത്തരം ഫുഡ് അലര്‍ജിയുള്ളവര്‍ മുലയൂട്ടുമ്പോള്‍ ഇവ യാതൊരു കാരണവശാലും കഴിയ്ക്കരുത്.

വെളുത്തുള്ളി
അമ്മ വെളുത്തുള്ളി കഴിയ്ക്കുന്നത് മുലപ്പാലില്‍ വെളുത്തുള്ളി സ്വാദ് വരുവാന്‍ കാരണമാകും. ഇതുകൊണ്ടു ചിലപ്പോള്‍ കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കാതിരുന്നേക്കാം.

ജങ്കഫുഡ്
മുലയൂട്ടുമ്പോള്‍ ജങ്കഫുഡ് ഒഴിവാക്കുക. ഇവയുടെ എല്ലാ ദൂഷ്യഫലങ്ങളും കുഞ്ഞിലുമെത്തും.

മീന്‍
ചിലതരം മീനുകളില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ഇവ ഒഴിവാക്കുക. മെര്‍ക്കുറി കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിയ്ക്കാം.

ബ്രൊക്കോളി
ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ബ്രൊക്കോളി ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇത് ദഹിയ്ക്കുവാന്‍ പ്രയാസമാണ്. ഗ്യാസുണ്ടാക്കുകയും ചെയ്യും.

ഗോതമ്പ്
ചില കുഞ്ഞുങ്ങള്‍ക്ക് ഗോതമ്പ് ദഹിക്കില്ല. ഇത് വയറുവേദനയുണ്ടാക്കും. ഗോതമ്പു സാധനങ്ങള്‍ കുഞ്ഞിനു ചേരില്ലെങ്കില്‍ ഇവ അമ്മയും ഒഴിവാക്കുക. ദഹനത്തിന് എളുപ്പമുള്ള ഭക്ഷണങ്ങള്‍ മാത്രം കഴിയ്ക്കുക.

പാലുല്പന്നങ്ങള്
പാലുല്പന്നങ്ങളും ചിലപ്പോള്‍ കുഞ്ഞിന് അലര്‍ജിയും ഗ്യാസ് പ്രശ്നങ്ങളും സൃഷ്ടിയ്ക്കാം. പ്രത്യേകിച്ച് ഐസ്ക്രീം, ചീസ് പോലുള്ളവ. ഇവ ഒഴിവാക്കുക.

ചോളം
ചോളവും ദഹനപ്രശ്നങ്ങളുണ്ടാക്കും. ചില കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ അലര്‍ജിയ്ക്കും ഇത് കാരണമാകും.

കര്‍പ്പൂരതുളസി
കര്‍പ്പൂരതുളസി പോലുള്ളവ കഴിയ്ക്കാതിരിക്കുക. ഇത് പാലുല്പാദനകം കുറയ്ക്കും.

ചോക്കലേറ്റ്
ചോക്കലേറ്റ് ഒഴിവാക്കുക. ഇതിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ വയറ്റില്‍ ഇത് അസ്വസ്ഥതയുണ്ടാക്കും.



Click it and Unblock the Notifications