Latest Updates
-
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം! -
ഓഗസ്റ്റ് 20 നക്ഷത്രഫലം: ചന്ദ്രൻ അനിഴം നക്ഷത്രത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
രാശിഫലം 2026 ഓഗസ്റ്റ് 20: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും
പ്രസവശേഷം കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
പ്രസവശേഷം കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല, അമ്മമാര്‍ക്കും ശ്രദ്ധയാവശ്യമാണ്. പ്രസവശുശ്രൂഷയെന്നു പറയും. പ്രസവം അമ്മയുടെ ശരീരത്തില്‍ ഏല്‍പ്പിച്ച ക്ഷീണം തീര്‍ക്കുക, മുലപ്പാല്‍ ഉണ്ടാവുക തുടങ്ങിയ ഉദ്ദേശങ്ങളാണ് ഇതിനു പുറകില്‍.
പ്രസവശേഷം ആയുര്‍വേദ ശുശ്രൂഷകള്‍ക്കാണ് മലയാളികള്‍ കൂടുതല്‍ ശ്രദ്ധ നല്‍കാറ്. ഇതിനു പുറമെ പ്രസവശേഷം അമ്മമാര്‍ കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

പ്രസവശേഷം കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
നെയ്യ് ഇത്തരത്തിലുള്ള ഒരു ഭക്ഷണമാണ്. നെയ്യ് കഴിയ്ക്കുന്നത് പ്രസവം ഏല്‍പ്പിച്ച ക്ഷീണം മാറാന്‍ മാത്രമല്ല, ശരീരത്തിന് ഊര്‍ജം നല്‍കാനും വളരെ പ്രധാനമാണ്.

പ്രസവശേഷം കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
ഉലുവയിലയും ഇത്തരത്തിലുള്ളൊരു ഭക്ഷണമാണ്. പ്രസവസമയത്ത് അമ്മയുടെ ശരീരത്തില്‍ നിന്നും ധാരാളം ധാതുക്കള്‍ നഷ്ടപ്പെടുന്നുണ്ട്. ഇവയില്‍ വൈറ്റമിന്‍ കെ വളരെ പ്രധാനമാണ്. ഉലുവയിലയില്‍ ധാരാളം വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്.

പ്രസവശേഷം കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
പേരയ്ക്കയില്‍ ധാരാളം ഇരുമ്പടങ്ങിയിട്ടുണ്ട്. പ്രസവത്തില്‍ വരുന്ന രക്തനഷ്ടം നികത്താന്‍ ഇത് സഹായിക്കും.

പ്രസവശേഷം കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
പാലും പാലുല്പന്നങ്ങളും പ്രസവശേഷം കഴിയ്ക്കേണ്ടത് അത്യാവശ്യം. കാരണം കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ അമ്മയുടെ ശരീരത്തില്‍ നിന്നും ധാരാളം കാല്‍സ്യം നഷ്ടപ്പെടുന്നുണ്ട്. ഇതിനുള്ള പരിഹാരമാണ് കാല്‍സ്യം.

പ്രസവശേഷം കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
പാവയ്ക്ക ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മാറുന്നതിനു സഹായിക്കും. ഗര്‍ഭകാലവും പ്രസവവും സ്ത്രീയുടെ ശരീരത്തിലുണ്ടാക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഇത് സഹായിക്കും.

പ്രസവശേഷം കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
ഡ്രൈ ഫ്രൂട്സ്, നട്സ് തുടങ്ങിയവ അമ്മയുടെ ശരീരത്തിന് വൈറ്റമിന്‍, ധാതുക്കള്‍ എ്ന്നിവയ്ക്കൊപ്പം നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും.

പ്രസവശേഷം കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
മുരിങ്ങയ്ക്ക പ്രസവശേഷം പ്രതിരോധശേഷി നേടാന്‍ സഹായിക്കും. അണുബാധകളും അസുഖങ്ങളും തടയാന്‍ ഇത് കഴിയ്ക്കുക.

പ്രസവശേഷം കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
പ്രസവശേഷം പ്രോട്ടീനുകള്‍, കാല്‍സ്യം എന്നിവ ലഭിക്കാന്‍ മുട്ട വളരെ നല്ലതാണ്. ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യും.

പ്രസവശേഷം കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
പ്രസവശേഷം ബീറ്റാ കരോട്ടിന്‍ പോലുള്ള പോഷകങ്ങളും ശരീരത്തിന് അത്യാവശ്യമാണ്. ഇതിന് ബീറ്റ്റൂട്ട് കഴിയ്ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications