Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പ്രസവശേഷം വരുന്ന ശരീരമാറ്റങ്ങള്‍
ഗര്‍ഭകാലവും പ്രസവശേഷവുമെല്ലാം സ്ത്രീകളുടെ ശരീരത്തിന് മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രസവശേഷം ഗര്‍ഭിണിയാകുന്നതിനു മുന്‍പേയുള്ള അവസ്ഥയിലേക്കു ശരീരം മടങ്ങുമെന്നു കരുതുന്നതും തെറ്റ്. പ്രസവശേഷം സ്ത്രീ ശരീരത്തിന് പ്രധാനപ്പെട്ട പല മാറ്റങ്ങളുമുണ്ടാകും. ഇത്തരം ചില പ്രധാനപ്പെട്ട മാറ്റങ്ങളെക്കുറിച്ച് അറിയൂ.
പ്രസവശേഷം മിക്കവാറും സ്ത്രീകളില്‍ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. കഠിനമായ വ്യായാമമുറകളിലൂടെയല്ലാതെ ഇത് മാറുകയും ചെയ്യില്ല.

പ്രസവശേഷം സ്ത്രീ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റൊരു ചര്‍മപ്രശ്നമാണ് സ്ട്രെച്ച് മാര്‍ക്സ്. വയറ്റിലും തുടകളിലുമെല്ലാം ഇത്തരം പാടുകള്‍ വന്നെന്നിരിക്കും. തടി കൂടുന്നതും വയര്‍ വലുതാകുന്നതുമെല്ലാമാണ ഇതിന് കാരണം. ഇത്തരം കാരണങ്ങള്‍ കാരണം ചര്‍മം വലിഞ്ഞു തൂങ്ങുന്നതാണ്. സ്തനം, തുട, വയര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ഇത്തരം പാടുകള്‍ പ്രത്യക്ഷപ്പെടാറുള്ളത്.
വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രസവശേഷം സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങാനും സാധ്യത കൂടുതല്‍ തന്നെയാണ്. മാറിടവലിപ്പം കൂടുന്നതും മുലയൂട്ടുന്നുതമെല്ലാമാണ് ഇതിന് കാരണം.
പ്രസവശേഷം സ്ത്രീകള്‍ക്ക് തടി കൂടുന്നതും സാധാരണയാണ്. ഈ തടി വ്യായാമത്തിലൂടെയും ഭക്ഷണചിട്ടകളിലൂടെയുമേ കുറയ്ക്കാന്‍ സാധിയ്ക്കുകയുമുള്ളൂ.
പ്രസവശേഷം മുടി കൊഴിയുന്നതും സാധാരണയാണ്. ഹോര്‍മോണ്‍ മാറ്റങ്ങളും പോഷകങ്ങളുടെ കുറവുമാണ് പ്രധാനമായും ഇതിന് കാരണമാകാറ്.
സാധാരണ പ്രസവമാണെങ്കില്‍ പല സ്ത്രീകള്‍ക്കും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് യോനീഭാഗം അയയുകയെന്നത്. കുഞ്ഞിന്റെ തൂക്കം കൂടുതലാണെങ്കില്‍ ഇതിനുള്ള സാധ്യത കൂടുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളില്‍ യോനീഭാഗത്ത് സ്റ്റിച്ചിടാറുണ്ട്. ഇതല്ലാതെ മസിലുകളെ നിയന്ത്രിച്ചുള്ള വ്യായാമങ്ങള്‍ വഴി ഈ പ്രശ്നത്തിന് പരിഹാരം കാണാനും സാധിയ്ക്കും.



Click it and Unblock the Notifications
