Latest Updates
-
മഴക്കാലത്ത് മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുകയാണോ? കൗമാരക്കാർക്കായി ഇതാ തിളങ്ങുന്ന ചർമ്മം നേടാൻ ലളിതമായ വഴികൾ -
സോമ പ്രദോഷം: പൂജാമുറിയിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യവും സമാധാനവും നിറയും -
വീട്ടിൽ ആനയുടെ രൂപം വെക്കാറുണ്ടോ? വാസ്തു പ്രകാരം ഈ ദിശയിൽ വെച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
ചിങ്ങം രാശിയിലെ ബുധന്റെ സഞ്ചാരം: ഇന്ന് ഡിജിറ്റൽ ഇടപാടുകളിൽ വൻ തടസ്സം, ഈ സമയങ്ങൾ ഒഴിവാക്കി മുന്നേറാം -
ചന്ദ്രൻ കർക്കടക രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമോ? -
ശ്രാവണ സോമവാരവും സോമ പ്രദോഷവും: ഇന്ന് ഈ 3 രാശിക്കാർക്ക് തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ഓഗസ്റ്റ് 10: സോമ പ്രദോഷ വ്രതവും തിങ്കളാഴ്ചയും; ഇന്ന് ഭാഗ്യം തെളിയുന്ന 7 രാശിക്കാർ ഇവർ! -
2026 ഓഗസ്റ്റ് 10: ചന്ദ്രന്റെ രാശിമാറ്റം ജീവിതത്തിൽ വലിയ മാറ്റങ്ങൾ; ഇന്നത്തെ നക്ഷത്രഫലവും ശുഭമുഹൂർത്തങ്ങളും അറിയാം -
തിങ്കളാഴ്ചത്തെ രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
വീടിന്റെ മുൻവാതിലിൽ സിംഹപ്രതിമയും കണ്ണാടിയും വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഐശ്വര്യം നഷ്ടപ്പെടാം!
പ്രസവശേഷം തടി കുറയ്ക്കാം, യോഗയിലൂടെ
പ്രസവശേഷം തടി കൂടുന്നത് മിക്കവാറും സ്ത്രീകളുടെ ഒരു പ്രശ്നമാണ്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് പ്രധാനമായും ഇതിന് കാരണം. ഗര്‍ഭകാലത്ത് ഡയറ്റും ആയാസമേറിയ വ്യായാമങ്ങളും സാധിക്കാത്തതും മറ്റൊരു കാരണം.
കാരണങ്ങളെന്തൊക്കെയായാലും പ്രസവശേഷമുള്ള തടി കുറയ്ക്കുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇതിന് യോഗ ഒരു പരിധി വരെ സഹായിക്കും. പ്രസവശേഷമുള്ള തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില യോഗാരീതികള്‍ കാണൂ.

ടൈഗര്‍ പോസ് എന്നൊരു യോഗ പൊസിഷനുണ്ട്. കാല്‍മുട്ടുകളും കൈകളും നിലത്തു കുത്തി നില്ക്കുക. ഒരു കാല് മുന്നിലേക്കു മടക്കുക. അല്പം കഴിഞ്ഞ് ഇത് വീണ്ടും പഴയ അവസ്ഥയിലേക്കു കൊണ്ടുവരണം. ഇരുകാലുകളും മാറിമാറി ഇതേ രീതിയില്‍ 10 തവണ വീതം ചെയ്യൂക. അരഭാഗത്തെ തടി കുറയ്ക്കാന്‍ ഇത് നല്ലതാണ്.
പ്രസവശേഷം ചില സ്ത്രീകള്‍ക്കെങ്കിലും നടുവേദനയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാന്‍ ഭുജംഗാസന എന്നൊരു യോഗാ രീതിയുണ്ട്. തറയില്‍ നിവര്‍ന്ന് മലര്‍ന്നു കിടക്കുക. ശ്വാസം ശക്തിയായി ഉള്ളിലേക്കു വലിച്ചു പിടിച്ച് ശരീരത്തിന്റെ മുകള്‍ ഭാഗം പതുക്കെ ഉയര്‍ത്തുക. പിന്നീട് പഴയ പടിയിലേക്കു മാറുമ്പോള്‍ ശ്വാസം വിടുകയും വേണം. തനിയെ ശരീരം ഉയര്ത്താനാവുന്നില്ലെങ്കില് രണ്ടുകൈകളും കൊണ്ട് തലയ്ക്കു പുറകില്‍ പിടിച്ച് പതുക്കെ ഉയര്‍ത്താം. ഇത് പലതവണ ആവര്‍ത്തിക്കണം.
ത്രിലോകാസന എന്നൊരു പൊസിഷനുണ്ട്. അരക്കെട്ടിന്റെ ഇരുവശത്തുമുള്ള തടി കുറയ്ക്കാനാണ് ഈ യോഗ ഉപയോഗിക്കാറ്. നിവര്‍ന്നു നില്ക്കുക.കാലുകള്‍ കഴിവതും അകറ്റി ഇരുവശത്തേക്കും അകറ്റി വയ്ക്കുക. ഇടതു വശത്തേക്കു ചരിഞ്ഞ് ഇടതുകൈ കൊണ്ട് നിലത്തു തൊടുക. വലതു വശം ചരിഞ്ഞ് വലതു വശത്തേക്കും ഈ രീതിയില്‍ ആവര്‍ത്തിക്കുക. ദിവസവും 10 തവണയെങ്കിലും ഇത് ആവര്‍ത്തിക്കണം.
പ്രസവശേഷം വയറ്റിലെ മസിലുകള്‍ മുറുകാനും വേദനയുണ്ടെങ്കില്‍ മാറ്റാനും സഹായിക്കുന്ന ഒന്നാണ് മരീചാനസം എന്ന യോഗാരീതി. നിലത്ത് കാലുകള്‍ നീട്ടിയിരിക്കുക. ഒരു കാലിന്റെ മുട്ടു മടക്കി കൈകള്‍ കൊണ്ട് മുട്ടിനു താഴെ പിടിച്ച് നെഞ്ചിനു നേരെ കൊണ്ടുവരണം. ശരീരം നിവര്‍ന്നു തന്നെയിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. പിന്നീട് കൈകള്‍ മടക്കി പുറകിലേക്കു കെട്ടി വയ്ക്കണം. കാല് ഇതേ രീതിയില്‍ തന്നെ കഴിയാവുന്നിടത്തോളം സമയം പിടിക്കുകയും വേണം. ഇരുകാലുകള്‍ കൊണ്ടും ഇതാവര്‍ത്തിക്കാം.
ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നത് തടി കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന്റെ അസ്വസ്ഥതകള്‍ മാറാനും സഹായിക്കും.



Click it and Unblock the Notifications