Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവാന്തരം പനി അണുബാധ കാരണവും

പ്രസവത്തിനു ശേഷം പനി സാധാരണയായി രണ്ടാമത്തെയോ പത്താമത്തെയോ ദിവസമാണ് ഉണ്ടാകാറ്. ശരീരോഷ്മാവ് 38 ഡിഗ്രയില് കൂടുതലാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്.
പലവിധ കാരണങ്ങളാലും പ്രസവശേഷം പനിയുണ്ടാകാം. പ്രധാനമായും അണുബാധയാണ് പനിയ്ക്കു കാരണമാകാറ്. സാധാരണ പ്രസവമാണെങ്കില് യോനീഭാഗത്ത് ബാക്ടീരിയല് ഇന്ഫെക്ഷനുണ്ടാകുന്നത് പനിക്കു കാരണമായേക്കാം. എന്ഡോമെട്രിയാസിസ്, യൂറിനറി ഇന്ഫെക്ഷന് എന്നിവയും പനിക്കു കാരണമാകും.
ചില സ്ത്രീകളില് മുലയൂട്ടലും പനിക്കു കാരണമാകും. പ്രസവത്തോടെ സ്തനങ്ങളിലുണ്ടാകുന്ന വ്യത്യാസങ്ങളും ചിലരില് പനിക്കു കാരണമാകാറുണ്ട്. മുലപ്പാല് കെട്ടിനില്ക്കുന്നതും കൂടുതല് ഇറുകിയ അടിവസ്ത്രം ധരിക്കുന്നതു കാരണം രക്തസഞ്ചാരം കുറയുന്നതുമാണ് ഇത്തരത്തില് പനിക്കു കാരണമാകുന്നത്.
ധാരാളം വെള്ളം കുടിയ്ക്കുക, ശരീരശുചിത്വം പാലിക്കുക, കുഞ്ഞിനെ ശരിയായ വിധത്തില് മുലയൂട്ടൂക, പാകത്തിനുള്ള വസ്ത്രങ്ങള് ധരിക്കുക എന്നിവ പനി വരാതിരിക്കാനുള്ള മുന്കരുതലുകളാണ്. പനിയുണ്ടെങ്കില് ഡോക്ടറുടെ നിര്ദേശപ്രകാരമല്ലാതെ മരുന്നുകള് കഴിയ്ക്കരുത്. പ്രത്യേകിച്ച് മുലയൂട്ടുന്നവരാണെങ്കില്. മരുന്നിന്റെ അംശം പാലിലൂടെ കുഞ്ഞുങ്ങളില് എത്തുന്നത് പാര്ശ്വഫലങ്ങളുണ്ടാക്കാന് സാധ്യതയുണ്ട്.
പനിയുള്ളപ്പോള് കുഞ്ഞിനെ മുലയൂട്ടുന്നതു സംബന്ധിച്ച് ഡോക്ടറുടെ അഭിപ്രായം തേടുന്നതാണ് ഏറ്റവും ഉചിതമാവുക.



Click it and Unblock the Notifications
