Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സിസേറിയന് മുറിവുണങ്ങാന്‍ വൈറ്റമിന്‍ സി

ഡോക്ടര്‍മാര്‍ സിസേറിയനു ശേഷം ഒന്നു രണ്ടുമാസം വിശ്രമം സാധാരണ നിര്‍ദേശിക്കാറുണ്ട്. ശസ്ത്രക്രിയയുടെ മുറിവുണങ്ങാന്‍ ആവശ്യമായ സമയമാണിത്. ഈ സമയത്ത് അധികം ഇറുക്കമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് വേദനയുണ്ടാകുവാന്‍ ഇടയാക്കും. കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക.
സിസേറിയനു ശേഷം കുളിയ്ക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. മുറിവ് ഉണങ്ങുന്നതു വരെ കുളിക്കുമ്പോള്‍ വെള്ളം സ്റ്റിച്ചുള്ളിടത്ത് വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. കുളിക്കുമ്പോള്‍ ഈ ഭാഗം നനയാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നു കുളിയ്ക്കാം എന്ന കാര്യത്തില്‍ ഡോക്ടറുടെ അഭിപ്രായം തേടുന്നത് നന്നായിരിക്കും.
ആഴ്ചയില്‍ ഒരിക്കല്‍ മുറിവ് ഡ്രസ് ചെയ്യുന്നത് നല്ലതാണ്. ഇതിന് വൈദഗ്ധ്യമുള്ളവരുടെ സഹായം തേടുകയാണ് നല്ലത്. മുറിവുള്ളിടത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. ഇവിടെ മാന്താതെ വൃത്തിയുള്ള കോട്ടന്‍ തുണി കൊണ്ട് പതുക്കെ ഉരസുന്നതാണ് നല്ലത്.
സിസേറിയന് ശേഷം പതുക്കെ നടന്നു തുടങ്ങേണ്ടത് പ്രധാനമാണ്. എന്നാല്‍ വേഗത്തില്‍ നടക്കുന്നത് ഒഴിവാക്കണം. ആദ്യം അഞ്ചു മിനിറ്റ് വീതം നടന്ന് പിന്നീട് നടക്കുന്നതിന്റെ വേഗം കൂട്ടാം. വയറിലെ മസിലുകള്‍ക്കും മുറിവിനും ആയാസമുണ്ടാകുന്ന രീതിയില്‍ നടക്കരുത്. എന്നാല്‍ തീരെ നടക്കാതിരിക്കുകയുമരുത്. മുറിവ് പൂര്‍ണമായും ഉണങ്ങുന്നതു വരെ മറ്റ് വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. സിസേറിയന് കഴിഞ്ഞ് ഏഴെട്ടു മാസങ്ങളെങ്കിലും അധികം ഭാരം ഉയര്‍ത്താതിരിക്കുന്നതാണ് നല്ലത്.
മുറിവുണങ്ങാനും ആരോഗ്യം വീണ്ടെടുക്കാനും നല്ല ഭക്ഷണം കഴിയ്ക്കേണ്ടതും ആവശ്യമാണ്. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം സിസേറിയന് മുറിവുണങ്ങാന്‍ നല്ലതാണ്. ചീര, ബ്രൊക്കോളി, ശതാവരി, ഗ്രീന്‍പീസ്, ഓറഞ്ച്. ആപ്രിക്കോട്ട്, ബെറീസ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.



Click it and Unblock the Notifications
