Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങള്‍
കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാലാണ് ഏറ്റവും ഉചിതം. ഒരു സമീകൃതാഹാരമെന്നു വേണമെങ്കില്‍ ഇതിനെ വിളിയ്ക്കാം. കുഞ്ഞിന്റെ ആരോഗ്യത്തിനു മാത്രമല്ല, പ്രതിരോധശേഷിക്കും അസുഖങ്ങള്‍ അകറ്റാനുമുള്ള നല്ലൊരു വഴിയാണ് മുലപ്പാല്‍.
പ്രസവത്തോടെ സ്ത്രീകളില്‍ സ്വാഭാവികമായും മുലപ്പാല്‍ ഉല്പാദിപ്പിക്കപ്പെടും. എന്നാല്‍ മുലപ്പാല്‍ കുറയുന്നത് പല സ്ത്രീകളുടേയും പ്രശ്നം തന്നെ. മുലപ്പാല്‍ ഉല്പാദനം കുറയുന്നതിന് പല കാരണങ്ങളുമുണ്ടാകും. പ്രത്യേകിച്ചും സിസേറിയന് നടത്തിയവരില്‍. സ്ട്രെസ്, ഡിപ്രഷന്, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും മുലപ്പാല്‍ ഉല്പാദനത്തിന് കാരണമാവുകയും ചെയ്യും.
എന്നാല്‍ മുലപ്പാല്‍ കുറയുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണെന്നതിനാല് ഈ പ്രശ്നം അല്പം ഗൗരവമായി തന്നെ എടുക്കേണ്ട ഒന്നാണ്. പിറന്നു വീണ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ തന്നെയാണ് ഏറ്റവും നല്ല ഭക്ഷണമെന്നതിനാല്‍ മുലപ്പാലിന്റെ കുറവ് ഏറ്റവും ഗുരുതമായി ബാധിക്കുന്നത് കുഞ്ഞുങ്ങളെയായിരിക്കും.
മുലപ്പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. പ്രസവത്തിനു മുന്‍പും പ്രസവശേഷവും ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കൂ.

ഉലുവ ഇത്തരത്തില്‍ മുലപ്പാല്‍ ഉല്പാദനത്തിന് സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതില്‍ ഇരുമ്പ്, വൈറ്റമിനുകള്‍, കാല്‍സ്യം, ധാതുക്കള്‍ എന്നിവ ധാരാളമുണ്ട്. ഉലുവ ലേഹരൂപത്തിലോ ഭക്ഷണങ്ങളില്‍ ചേര്‍ത്തോ കഴിയ്ക്കാം. ഉലുവ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഗുണകരമാണ്. എന്നാല്‍ ഇത് അധികം കഴിയ്ക്കുന്നത് ശരീരത്തില്‍ നിന്നും ജലനഷ്ടമുണ്ടാകാന്‍ ഇട വരുത്തും.

തുളസിയും മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ കെ ധാരാളമുണ്ട്. ഇത് സൂപ്പിലിട്ടോ അല്ലെങ്കില്‍ പച്ചയ്ക്ക് കടിച്ചോ കഴിയ്ക്കാവുന്നതേയുള്ളൂ. പാലുണ്ടാകാന് സഹായിക്കുക മാത്രമല്ല, അസുഖങ്ങള്‍ മാറ്റാനും സഹായിക്കുന്ന ഒന്നാണ് തുളസി.
v

പാവയ്ക്ക, ചുരയ്ക്ക തുടങ്ങിയ ഭക്ഷണസാധനങ്ങളും മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്നവ തന്നെയാണ്. ഇതില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇവ മസാലകള്‍ ചേര്‍ത്ത് കഴിയ്ക്കാതിരിക്കുകയാണ് കൂടുതല്‍ നല്ലത്.

നെയ്യ്, വെണ്ണ എന്നിവ മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

വെളുത്തുള്ളിയും മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ഇത് ലേഹ രൂപത്തിലോ അല്ലെങ്കില്‍ ഭക്ഷണങ്ങളില്‍ ചേര്‍ത്തോ കഴിയ്ക്കാവുന്ന ഭക്ഷണസാധനമാണ്. വെളുത്തുള്ളി അച്ചാറായും കഴിയ്ക്കാം. എന്നാല്‍ അധികം എരിവ് ചേര്‍ക്കാതെ കഴിയ്ക്കുകയാണ് കൂടുതല്‍ നല്ലത്.

ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ ഭക്ഷണസാധനങ്ങളും മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്നവ തന്നെയാണ്. ഇവയില്‍ പ്രോട്ടീനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്. പ്രാചീന കാലം മുതല്‍ തന്നെ മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് ഇവ.

പച്ചക്കറികളും ചുവന്ന ഭക്ഷണസാധനങ്ങളും നാരുകളാല്‍ സമൃദ്ധമാണ്. ഇതും മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്. ചീര, ബീന്‍സ്, മധുരക്കിഴങ്ങ്, ബീറ്റ്റൂട്ട് എന്നിവ മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
