Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്രസവശേഷം ആര്‍ത്തവം വൈകുന്നോ?
പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിന് മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികം. ഗര്‍ഭവും പ്രസവവും കഴിഞ്ഞ് ശരീരം സ്വാഭാവിക നിലയിലെത്താന്‍ സമയവും വേണ്ടി വരും.
പ്രസവശേഷം സ്ത്രീകള്‍ക്ക് ആര്ത്തകക്രമക്കേടുകള് വരുന്നതായി കണ്ടുവരുന്നുണ്ട്. ആര്‍ത്തവം വരാതിരിക്കുക, ആര്‍ത്തവദിനങ്ങള്‍ കൂടുകയോ കുറയുകയോ ചെയ്യുക, കൂടുതല്‍ ബ്ലീഡിംഗ് ഉണ്ടാവുക എന്നിവ ഇവയില്‍ ചിലതു മാത്രം.

സ്ത്രീകള്‍ക്ക് പ്രസവശേഷം അല്പ നാളത്തേക്കെങ്കിലും ആര്‍ത്തവം വരാതിരിക്കുന്നത് സാധാരണമാണ്. ഇതിന് പല കാരണങ്ങളുമുണ്ടാകാം.
മുലയൂട്ടുന്ന അമ്മമാരില്‍ ചിലപ്പോള്‍ ആര്‍ത്തവം വരാതിരിക്കുകയോ വൈകി വരികയോ ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. കൂടുതല്‍ മൂലയൂട്ടുന്നതിനനുസരിച്ച് ആര്‍ത്തവം വരുന്നതിനും താമസമുണ്ടാകും.
കുഞ്ഞിനെ മുലയൂട്ടുന്ന സമയത്ത് ഓവുലേഷന് നടക്കാതിരിക്കുന്നതു തന്നെയായിരിക്കും ഇതിനും കാരണം. ഇതിന്റെ അടിസ്ഥാന കാരണം ഹോര്‍മോണ്‍ വ്യത്യാസങ്ങളും. 5-6 മാസങ്ങള്‍ കഴിയുമ്പോഴോ മുലപ്പാല്‍ നല്കുന്നതു നിര്‍ത്തുമ്പോഴോ ഇത് സ്വാഭാവികമാവുകയും ചെയ്യും. മുലപ്പാല്‍ ഉണ്ടാക്കുന്ന ഹോര്‍മോണാണ് ഇവിടെ വില്ലനാകുന്നത്.
മുലപ്പാല്‍ കൊടുക്കുമ്പോള്‍ അമ്മയുടെ ശരീരത്തില്‍ നിന്ന് പോഷകം കുറയുന്നുണ്ട്. ഇതിനനുസരിച്ച് പോഷകഗുണമുള്ള ഭക്ഷണം കഴിയ്ക്കുകയും വേണം. ഇത്തരം ഭക്ഷണത്തിന്റെ കുറവും മുലയൂട്ടുന്ന അമ്മമാരില്‍ ആര്‍ത്തവം വൈകിപ്പിക്കാറുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക തന്നെ വേണം.
പ്രസവശേഷം ഭാരം വല്ലാതെ കൂടുന്നതോ പെട്ടെന്ന് ഭാരം കുറയുന്നതോ ചിലപ്പോള്‍ ആര്‍ത്തവക്രമക്കേടുകള്‍ക്ക് കാരണമാകാറുണ്ട്. ആരോഗ്യകരമായ ഭാരം നില നിര്‍ത്തുകയെന്നതാണ് ഇവിടെ പരിഹാരം.
മുലയൂട്ടുന്ന സമയത്ത് ഓവുലേഷന് നടക്കാതിരിക്കുന്നതും ആര്‍ത്തവം വൈകിപ്പിക്കാനോ വരാതിരിക്കാനോ കാരണമാകാറുണ്ട്. ഇത് സ്വാഭാവികമായി ശരിയാകുന്ന പ്രക്രിയയാണ്.
ചില സ്ത്രീകളില്‍ മുലയൂട്ടുന്ന സമയത്ത് ആര്‍ത്തവം വന്നില്ലെങ്കിലും ഓവുലേഷന് നടക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മുന്‍കരുതലുകളില്ലാതെ സെക്സിലേര്‍പ്പെട്ടാല്‍ ഗര്ഭസാധ്യതയുമുണ്ടെന്ന കാര്യം ഓര്‍ത്തിരിക്കുക. ആര്‍ത്തവസമയത്ത് അമിത ബ്ലീഡീംഗ് പോലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുകയാണ് നല്ലത്.



Click it and Unblock the Notifications
