Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവശേഷം തടി കുറയ്ക്കാം
പ്രസവശേഷം തടി കൂടുന്നത് സര്‍വസാധാരണം. ഇത് കുറയ്ക്കാനാണ് ബുദ്ധിമുട്ട്. ഭക്ഷണനിയന്ത്രണവും വ്യായാമവും എത്ര തന്നെയായാലും പലരുടേയും തടി കുറയണമെന്നില്ല. മുലപ്പാല്‍ ഉല്പാദനത്തെയും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നുള്ളതു കൊണ്ട് ഡയറ്റ് കൂടുതലെടുക്കുന്നത് അബദ്ധമാണുതാനും. കുഞ്ഞിന്റെ ആരോഗ്യത്തെ മാത്രമല്ല, അമ്മയുടെ ആരോഗ്യത്തെയും ഇത് ബാധിയ്ക്കും.

തടി കുറയാന്‍ പ്രസവശേഷം ഭക്ഷണനിയന്ത്രണത്തേക്കാള് ഗുണം ചെയ്യുക വ്യായാമം തന്നെയാണ്. പ്രശ്നങ്ങളില്ലാതിരുന്ന സാധാരണ പ്രസവമാണെങ്കില്‍ പ്രസവശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യായാമം ചെയ്ത് തുടങ്ങാവുന്നതേയുള്ളൂ. എന്നാല്‍ സിസേറിയന് ചെയ്തവര്‍ മുറിവ് പൂര്‍ണമായി ഉണങ്ങിയ ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമം തുടങ്ങിയാല്‍ മതി.
കഠിന വ്യായാമം ചെയ്തില്ലെങ്കിലും ദിവസവും അര മണിക്കൂറെങ്കിലും പതിവായി നടന്നാല്‍ തൂക്കത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നടക്കാത്തവരേക്കാള്‍ നടക്കുന്നവരില്‍ 34 ശതമാനം തൂക്കക്കുറവ് വരാന്‍ സാധ്യതയുമുണ്ട്.
വ്യായാമം എപ്പോഴും ചെറിയ രീതിയില്‍ ചെയ്തു തുടങ്ങുക. തുടക്കത്തില്‍ തന്നെ ഭാരപ്പെട്ട രീതിയിലുള്ള വ്യായാമങ്ങള്‍ വല്ലാതെ ക്ഷീണം തോന്നിപ്പിക്കും. അതുപോരെ ഒറ്റയടിയ്ക്ക് വ്യായാമം ചെയ്ത് മെലിയാമെന്ന വ്യാമോഹവും വേണ്ട. മാസങ്ങള്‍ കൊണ്ട് ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് ഒഴിവാക്കാന്‍ കൂടുതല്‍ സമയമെടുക്കും.
ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തില്‍ അധികമുള്ള കൊഴുപ്പും മറ്റ് വിഷവസ്തുക്കളും പുറന്തള്ളുവാന്‍ ഇത് സഹായിക്കും.
ഭക്ഷണനിയന്ത്രണം വേണം. ഭക്ഷണമൊഴിവാക്കണമെന്നല്ല പറയുന്നത്. ആരോഗ്യകരമായ, പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക. കുഞ്ഞിനെ മുലയൂട്ടുന്നവര്‍ക്ക് കൂടുതല്‍ വിശപ്പനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇത്തരം സമയങ്ങളില്‍ വറുത്തതു കഴിയ്ക്കാതെ പഴവര്‍ഗങ്ങളോ നട്സോ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. തവിടു കളയാത്ത ധാന്യങ്ങള്‍, കൊഴുപ്പില്ലാത്ത ഇറച്ചി എന്നിവ കഴിയ്ക്കുക.
കുഞ്ഞിന് മുലയൂട്ടുന്നത് തടി കുറയാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ്. മുലയൂട്ടുന്നതു വഴി ദിവസവം 500 കാലറി കൊഴുപ്പു കുറയുമെന്നാണ് കരുതപ്പെടുന്നത്.



Click it and Unblock the Notifications
