Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ട്യൂബക്ടമിയെക്കുറിച്ച് കൂടുതലറിയൂ
സ്ത്രീകളിലെ വന്ധ്യംകരണ ശസ്ത്രക്രിയയാണ് ട്യൂബക്ടമി എന്നറിയപ്പെടുന്നത്. ഇനി കുട്ടികള്‍ വേണ്ടെന്നു തീരുമാനിക്കുന്നവര്‍ക്ക് ഏറ്റവും യോജിച്ച ഗര്‍ഭനിരോധന രീതി.
പ്രസവശേഷമോ സിസേറിയന് ശസ്ത്രക്രിയ എന്നിവയോടൊപ്പമോ ഇതു ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

ലാപ്രോസ്കോപ്പി (താക്കോല്‍ ദ്വാര ശസ്ത്രക്രിയ), മിനിലാപ്പ് തുടങ്ങിയ മാര്‍ഗങ്ങളുപയോഗിച്ചും ഈ ശസ്ത്രക്രിയ നടത്താവുന്നതേയുള്ളൂ.
ഫെല്ലോപ്പിയന്‍ ട്യുബുകള്‍ മുറിയ്ക്കുകയോ തടസം വരുത്തുകയോ ചെയ്താണ് ഈ രീതിയിലൂടെ ഗര്‍ഭധാരണം അസാധ്യമാക്കുന്നത്.
ഈ ഗര്‍ഭനിരോധന രീതി പൊതുവെ വിജയകരമാണെങ്കിലും ഒര ുശതമാനം കേസുകളില്‍ വീണ്ടും ഗര്‍ഭധാരണം സംഭവിക്കുന്നതായി കണ്ടുവരുന്നുണ്ട്. മുറിച്ച ട്യൂബുകള്‍ വീണ്ടും കൂടിച്ചേരുകയോ തടസപ്പെടുത്തിയ ട്യൂബുകളില്‍ വീണ്ടും ദ്വാരം വീഴുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അപൂര്‍വമായെങ്കിലും ഫെല്ലാേപിയന് ട്യൂബില്‍ തന്നെ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യതയുമുണ്ട്.
ഒരു തവണം ഈ രീതി ചെയ്താല്‍ വീണ്ടും കുഞ്ഞുങ്ങള്‍ വേണമെന്നുള്ളവര്‍ക്ക് ട്യൂബുകള്‍ വീണ്ടും യോജിപ്പിച്ച് ഗര്‍ഭം ധരിക്കാനും സാധിക്കും. എന്നാല്‍ ഇതിന്റെ വിജയസാധ്യതയെക്കുറിച്ച് ഉറപ്പു പറയാനും സാധിക്കില്ല.
സുനാമിയില്‍ കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട അമ്മമാര്‍ വീണ്ടും ഇത്തരം ശസ്ത്രകിയ ചെയ്ത് ട്യൂബുകള്‍ കൂട്ടിച്ചേര്‍ത്ത് ഗര്‍ഭം ധരിച്ച കഥകള്‍ ധാരാളമുണ്ട്.



Click it and Unblock the Notifications
