Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അമ്മയ്ക്ക് അസുഖം, കുഞ്ഞിന് പാല് കൊടുക്കാമോ?

മുലയൂട്ടല്‍ സ്തനസൗന്ദര്യത്തെ ബാധിക്കുമെന്നു കരുതി കുഞ്ഞിന് പാലു കൊടുക്കാത്തവരുണ്ട്. എന്നാല്‍ ഇത് തികച്ചും തെറ്റിദ്ധാരണയാണ്. സ്തനസൗന്ദര്യത്തെ മുലയൂട്ടല്‍ യാതൊരു വിധത്തിലും ബാധിക്കില്ല.
ചില സ്ത്രീകളില്‍ പാലൂട്ടല്‍ ലൈംഗികോത്തേജനമുണ്ടാക്കുമെന്നു പറയുന്നുണ്ട്. എന്നാല്‍ ഇതിനെ അസാധാരണ പ്രതിഭാസമായി കണക്കാക്കേണ്ടതില്ല. കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍ ഓക്സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ ശരീരം പുറപ്പെടുവിക്കുന്നുണ്ട്. ഇത് ഓര്‍ഗാസം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണാണ്.
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ മുലപ്പാല്‍ ഉല്പാദനം കുറയ്ക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ ഇത് ശരിയല്ല. ടെന്‍ഷന്‍ സമയമാണെങ്കിലും പാലൂട്ടുമ്പോള്‍ ഓക്സിടോസിന്‍ ശരീരം പുറപ്പെടുവിക്കും. ഇത് ശരീരത്തെ റിലാക്സ് ചെയ്യിക്കും. മുലപ്പാലുണ്ടാവുകയും ചെയ്യും. എന്നാല്‍ സാവധാനത്തില്‍ മാത്രമെ മുലപ്പാല്‍ ഉല്പാദനം നടക്കുകയുള്ളൂവെന്നു മാത്രം. എന്നാല്‍ ടെന്‍ഷന്‍ മുലപ്പാല്‍ ഉല്പാദനത്തെ ബാധിക്കുകയില്ല.
അമ്മയ്ക്ക് പനി മുതലായ അസുഖങ്ങളുള്ളപ്പോള്‍ കുഞ്ഞിന് പാല് കൊടുക്കരുതെന്നൊരു വിശ്വാസമുണ്ട്. കുഞ്ഞിനും അസുഖം പകരുമെന്നതാണ് ഇതിന് കാരണമായി പറയാറ്.
അമ്മയുടെ അസുഖം പ്രത്യക്ഷമാകുന്നതിനു മുന്‍പു തന്നെ ചിലപ്പോള്‍ കുഞ്ഞിലേക്കു പകര്‍ന്നിരിക്കാം. അതുകൊണ്ട് മുലപ്പാല്‍ കൊടുക്കുന്നതു നിര്‍ത്തിയിട്ടു കാര്യമില്ല. മാത്രമല്ല, മുലപ്പാല്‍ കൊടുത്താല്‍ കുഞ്ഞിന്റെ പ്രതിരോധശേഷി വര്‍ദ്ധിക്കുകയാണ് ചെയ്യുക. അസുഖമാണെങ്കിലും മുലപ്പാല്‍ കൊടുക്കുന്നത് നിര്ത്തേണ്ടതില്ലെന്നര്ത്ഥം.



Click it and Unblock the Notifications
