Latest Updates
-
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ശുക്ര മൗഢ്യം 2026: ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
മഹാരാഷ്ട്ര യുസിസി സർവേ: ലിവ്-ഇൻ ബന്ധങ്ങളും വിവാഹവും ഇനി നിയമത്തിന്റെ പിടിയിൽ? -
വിജയദശമി നാളിലെ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്ന് ഭാഗ്യദിനമോ? സമ്പത്തും കരിയറും അറിയാം
സ്തനങ്ങളിലെ അണുബാധ

കുഞ്ഞുങ്ങള്‍ പാല് കുടിക്കുമ്പോള്‍ സ്തനങ്ങള്‍ വിണ്ടുകീറാന്‍ സാധ്യതയുണ്ട്. ഇതിലൂടെ കുഞ്ഞിന്റെ വായിലുള്ള ബാക്ടീരിയ ശരീരത്തിനുള്ളിലേക്കു പ്രവേശിക്കുകയും ഇത് അണുബാധയുണ്ടാക്കുകയും ചെയ്യും.
സാധാരണ പ്രസവം കഴിഞ്ഞ് ആദ്യനാളുകളിലാണ് ഈ പ്രശ്നമുണ്ടാകാന്‍ സാധ്യത കൂടുതല്‍. കുഞ്ഞ് ശരിയായ രീതിയില്‍ പാല് കുടിക്കാത്തതാണ് ഇതിന് കാരണം.
സ്തനങ്ങള്‍ വിണ്ടുകീറുന്നതും വേദനയുണ്ടാകുന്നതുമാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ മുലഞെട്ടുകളില്‍ നിന്ന് രക്തം വരികയും ചെയ്യും. ഇതോടൊപ്പം പനിയുണ്ടാകാനും സാധ്യതയുണ്ട്.
സ്തനങ്ങളില്‍ പാല് കെട്ടി നിന്നും ചിലപ്പോള്‍ അണുബാധയുണ്ടാകാം. പാല് കെട്ടിനില്ക്കാന് അനുവദിക്കരുത്. കുഞ്ഞ് പാല് കുടിക്കാത്തപ്പോള്‍ അധികമുണ്ടാകുന്ന പാല് പിഴിഞ്ഞു കളയണം.
കുഞ്ഞിന ശരിയായ രീതിയില്‍ പാല് കുടിപ്പിക്കുക. പാല് കൊടുക്കുമ്പോള്‍ മുലക്കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗവും കുഞ്ഞിന്റെ വായില്‍ കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ സ്തനങ്ങള്‍ വിണ്ടു കീറാനുള്ള സാധ്യത കുറയും.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ എണ്ണയിട്ട് മുലഞെട്ട് പുറത്തേക്കു വലിക്കുന്നതും ഇത്തരം അണുബാധ ഒഴിവാക്കാന്‍ നല്ലതാണ്.
കുഞ്ഞിന് പാല് കൊടുക്കുന്നതിന് മുന്‍പും ശേഷവും സ്തനങ്ങള്‍ നല്ലപോലെ വൃത്തിയാക്കണം.
സ്തനങ്ങള്‍ എപ്പോഴും തുടച്ചു വൃത്തിയാക്കി സൂക്ഷിക്കുക. ഒരിക്കലും നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കരുത്. ഇത് നല്ലപോലെ കഴുകി വെയിലിലിട്ട് ഉണക്കുകയും വേണം.
സ്തനങ്ങളില്‍ മുറിവുണ്ടായാല്‍ അത് ഉണങ്ങിയ ശേഷം മാത്രമെ കുഞ്ഞിന് പാല് കൊടുക്കാവൂ.
ചില സ്ത്രീകളില്‍ മെനോപോസിന് ശേഷം സ്തനങ്ങളില്‍ അണുബാധയുണ്ടാകുന്നതായി കണ്ടുവരുന്നുണ്ട്. ഹോര്‍മോണ്‍ വ്യത്യാസം കാരണം പാലുല്പാദിപ്പിക്കുന്ന ഗ്രന്ഥികളില്‍ മൃതകോശങ്ങള്‍ കെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണം. ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ച് ഇത് മാറ്റാവുന്നതാണ്.



Click it and Unblock the Notifications
