For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധനം, വാസ്തവം, വിശ്വാസം

|

Breastfeeding
ഗര്‍ഭനിരോധനത്തെപ്പറ്റിയും ഇതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും പല തെറ്റിദ്ധാരണകളുമുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

ഗര്‍ഭനിരോധന ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങളിലെന്നും ഉണ്ടെന്നും പറയും. എന്നാല്‍ നിശ്ചിത ഡോസില്‍ കൂടുതല്‍ ഇവ കഴിയ്ക്കുന്നത് ദോഷഫലങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ചില സ്ത്രീകളിലെങ്കിലും മാറ്റങ്ങളുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ചിലരുടെ ശരീരം അമിതമായി തടിക്കുന്നതായി കണ്ടുവരുന്നു. ക്രമം തെറ്റിയ ആര്‍ത്തവം, മൂഡു മാറ്റം, സ്തനങ്ങളുടെ ഉറപ്പ് നഷ്ടപ്പെടുക, ഡിപ്രഷന്‍ തുടങ്ങിയവ ഗര്‍ഭനിരോധന ഗുളികകളുടെ ചില വിപരീതവശങ്ങളാണ്.

ഗര്‍ഭനിരോധന ഗുളിക ദിവസവും കഴിയ്ക്കണമെന്നേയുള്ളൂ, ഏതെങ്കിലും സമയത്ത് കഴിച്ചാല്‍ മതിയെന്നു കരുതുന്നവരുണ്ട്. ഇതും തെറ്റായ ധാരണയാണ്. ഗുളികകളുടെ ശരിയായ പ്രയോജനം ലഭിക്കണമെങ്കില്‍ ഇത് ദിവസവും ഒരേ സമയത്ത് തന്നെ കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ഈ സമയക്രമം പകലാകാം, അല്ലെങ്കില്‍ ഉച്ചക്കാകാം, രാത്രിയോ വൈകിട്ടോ ആകാം. ദിവസവും അതേ സമയം തന്നെ പിന്‍തുടരണമെന്നു മാത്രം.

മുലയൂട്ടുന്ന സ്ത്രീ ഗര്‍ഭം ധരിക്കില്ലെന്നൊരു വിശ്വാസമുണ്ട്. ഇതും തെറ്റാണ്. മുലയൂട്ടല്‍ ഓവുലേഷന്‍ വൈകിക്കുന്നൊരു പ്രവണതയുണ്ട്. എന്നാല്‍ ഓവുലേഷന്‍ പൂര്‍ണമായും നിലയ്ക്കുമെന്നു പറയാനാവില്ല. മൂലയൂട്ടുമ്പോഴും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കുഞ്ഞിനെ മുലയൂട്ടുന്ന സമയത്താണ് ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നതെങ്കില്‍ ചിലപ്പോള്‍ പാല്‍ കുറയാനും സാധ്യതയുണ്ട്. ഗുളികയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുകയായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്ലത്. ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം മാത്രമെ മുലൂയൂട്ടുന്ന സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളിക കഴിയ്്കാവൂയെന്നതും പ്രധാനം. ഇവ കുഞ്ഞിനെ ബാധിക്കാതിരിക്കേണ്ടത് അത്യാവശ്യം.

English summary

Contraception, Woman, Breastfeeding, Ovulation, Periods, ഗര്‍ഭനിരോധനം, കോണ്‍ട്രാസെപ്റ്റീവ്, സ്ത്രീ, അമ്മ, മലുയൂട്ടുക, ഗര്‍ഭനിരോധന ഗുളിക, സ്തനം, ആര്‍ത്തവം, ഓവുലേഷന്‍,

Contraception is an accepted part of life. But, when there are so many options available and one is actually spoilt for choice, several myths about contraception abound,
Story first published: Wednesday, June 20, 2012, 10:27 [IST]
X
Desktop Bottom Promotion