Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
ഗര്‍ഭനിരോധനം, വാസ്തവം, വിശ്വാസം

ഗര്‍ഭനിരോധന ഗുളികകള്‍ക്ക് പാര്ശ്വഫലങ്ങളിലെന്നും ഉണ്ടെന്നും പറയും. എന്നാല്‍ നിശ്ചിത ഡോസില്‍ കൂടുതല്‍ ഇവ കഴിയ്ക്കുന്നത് ദോഷഫലങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ചില സ്ത്രീകളിലെങ്കിലും മാറ്റങ്ങളുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ചിലരുടെ ശരീരം അമിതമായി തടിക്കുന്നതായി കണ്ടുവരുന്നു. ക്രമം തെറ്റിയ ആര്‍ത്തവം, മൂഡു മാറ്റം, സ്തനങ്ങളുടെ ഉറപ്പ് നഷ്ടപ്പെടുക, ഡിപ്രഷന് തുടങ്ങിയവ ഗര്‍ഭനിരോധന ഗുളികകളുടെ ചില വിപരീതവശങ്ങളാണ്.
ഗര്‍ഭനിരോധന ഗുളിക ദിവസവും കഴിയ്ക്കണമെന്നേയുള്ളൂ, ഏതെങ്കിലും സമയത്ത് കഴിച്ചാല്‍ മതിയെന്നു കരുതുന്നവരുണ്ട്. ഇതും തെറ്റായ ധാരണയാണ്. ഗുളികകളുടെ ശരിയായ പ്രയോജനം ലഭിക്കണമെങ്കില്‍ ഇത് ദിവസവും ഒരേ സമയത്ത് തന്നെ കഴിയ്ക്കേണ്ടത് അത്യാവശ്യമാണ്.
ഈ സമയക്രമം പകലാകാം, അല്ലെങ്കില്‍ ഉച്ചക്കാകാം, രാത്രിയോ വൈകിട്ടോ ആകാം. ദിവസവും അതേ സമയം തന്നെ പിന്തുടരണമെന്നു മാത്രം.
മുലയൂട്ടുന്ന സ്ത്രീ ഗര്‍ഭം ധരിക്കില്ലെന്നൊരു വിശ്വാസമുണ്ട്. ഇതും തെറ്റാണ്. മുലയൂട്ടല്‍ ഓവുലേഷന് വൈകിക്കുന്നൊരു പ്രവണതയുണ്ട്. എന്നാല്‍ ഓവുലേഷന് പൂര്‍ണമായും നിലയ്ക്കുമെന്നു പറയാനാവില്ല. മൂലയൂട്ടുമ്പോഴും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കുഞ്ഞിനെ മുലയൂട്ടുന്ന സമയത്താണ് ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നതെങ്കില്‍ ചിലപ്പോള്‍ പാല് കുറയാനും സാധ്യതയുണ്ട്. ഗുളികയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുകയായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്ലത്. ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം മാത്രമെ മുലൂയൂട്ടുന്ന സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളിക കഴിയ്്കാവൂയെന്നതും പ്രധാനം. ഇവ കുഞ്ഞിനെ ബാധിക്കാതിരിക്കേണ്ടത് അത്യാവശ്യം.



Click it and Unblock the Notifications
