Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
മാതൃത്വം വെളിപ്പെടുത്തും ചില സത്യങ്ങള്‍
പ്രശസ്ത ബോളിവുഡ് നടി കാജല്‍ ആദ്യമായി അമ്മയായപ്പോള്‍ ചില മാധ്യമങ്ങളിലെങ്കിലും പ്രസിദ്ധീകരിച്ച വാര്‍ത്തയുണ്ട്. കുഞ്ഞിനെ എടുക്കാനോ അടുത്തു വരാനോ കാജല്‍ അതിഥികളെ വിലക്കുന്നുവെന്ന വാര്‍ത്ത. ആയമാരെപ്പോഴും കൈ കഴുകിച്ചേ കുഞ്ഞിനെ തൊടാന്‍ അനുവദിക്കൂ എന്ന വാര്‍ത്ത. വായിച്ചവര്‍ക്ക് ്അഹങ്കാരം എന്നു തോന്നിക്കാവുന്ന ഈ വാര്‍ത്ത മാതൃത്വത്തിന്റെ സ്വാര്‍ത്ഥതയെന്നു വേണമെങ്കില്‍ വിളിക്കാം.

മാതൃത്വത്തെ പറ്റി കവികളും കഥാകാരന്മാരും വാഴ്ത്തും. ഇവര്‍ പറയാത്ത ചില സത്യങ്ങള്‍ കൂടിയൂണ്ട്. കാജലിന്റെ കാര്യം ഒരുദാഹരണം മാത്രം. ഇവര്‍ പ്രശസ്ത നടിയായതു കൊണ്ട് ഇക്കാര്യം വാര്‍ത്തയായി.
പക്ഷേ വാസ്തവമാണ്. അമ്മമാര്‍, പ്രത്യേകിച്ചും ആദ്യമായി അമ്മയാകുന്നവര്‍ കുഞ്ഞിന്റെ കാര്യത്തില്‍ അമിതമായ ശ്രദ്ധയും ഉത്കണ്ഠയും കാണിക്കുന്നത് സ്വാഭാവികം മാത്രം. അവരെ സംബന്ധിച്ചിടത്തോളം ജീവനും ജീവിതവും തിരിയുന്നത് കുഞ്ഞിന് ചുറ്റുമായിരിക്കും. നിസാര കാര്യങ്ങളെച്ചൊല്ലി പരിഭ്രമിക്കുന്നതും സാധാരണം. എല്ലാറ്റില്‍ നിന്നും കുഞ്ഞിന് കരുതല്‍ കൊടുക്കുന്ന കാര്യത്തിലായിരിക്കും അവര്‍ക്ക് ശ്രദ്ധ.
മൂലയൂട്ടലിന്റെ നിര്‍വൃതിയെപ്പറ്റി കേട്ടുകേള്‍വി ധാരാളം. ഇതും സത്യം. എന്നാല്‍ മുലയൂട്ടല്‍ സ്ത്രീക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നതാണ് ഒരു സത്യം. മുലയൂട്ടുന്ന സ്ത്രീക്ക് അണുബാധ, മുലഞെട്ട് വിണ്ടു കീറി വേദനിക്കുക, കുഞ്ഞ് ശരിയായി പാല് കുടിച്ചില്ലെങ്കില്‍ മുലപ്പാല്‍ കെട്ടിനിന്ന് വേദനയുണ്ടാവുക തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ട വരും. രാത്രയിലും പാലൂട്ടേണ്ടി വരുന്നതു കൊണ്ട് ഉറക്കം ലഭിക്കാതിരിക്കുന്നത് മറ്റൊരു പ്രശ്നവും.
തീരുമാനങ്ങള്‍ എളുപ്പത്തിലെടുത്തിരുന്നിരുന്ന സ്ത്രീക്ക് കുഞ്ഞിനെ സംബന്ധിച്ച ഒരു കാര്യത്തില്‍ പോലും പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. അമിത കരുതലാണ് ഇതിനു പിന്നിലെ കാരണം. ഇതു നല്കുന്ന ടെന്‍ഷനും ധാരാളം.
അമ്മയാകുന്നതിന് മുന്‍പ് ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു നടന്നിരുന്ന സ്ത്രീകള്‍ക്ക് കുഞ്ഞിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ ആദ്യം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും സാധാരണം.
മാതൃത്വത്തിന്റെ നിര്വൃതിയൊടൊപ്പം അല്പം ബുദ്ധിമുട്ടുകളും ഉണ്ടെന്നു മനസിലായില്ലേ.



Click it and Unblock the Notifications
