Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പ്രസവശേഷം തടി കുറയ്ക്കാം

പ്രസവശേഷം അല്പനാളത്തേക്കെങ്കിലും കഠിന വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ തടി കുറയുകയും വേണം. ഇതിന് പറ്റിയ ഏറ്റവും നല്ല മാര്‍ഗമായി പറയുന്നത് നടത്തമാണ്. പതുക്കെ നടന്ന് പിന്നീട് വേഗം കൂട്ടാം. ദിവസവും 10 മിനിറ്റ് നടക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ശരീരത്തിലെ കീഴ്ഭാഗത്തെ കൊഴുപ്പും തടിയും കുറയും.
കെഗെല്‍ വ്യായാമങ്ങളും പ്രസവശേഷം ചെയ്യാവുന്നവയാണ്. കിടന്നു കൊണ്ടുള്ള ഇത്തരം വ്യായാമങ്ങള്‍ പെല്‍വിക് മസിലുകള്‍ക്കും പേശികള്‍ക്കും ബലം നല്‍കും. പ്രസവശേഷം ചില സ്ത്രീകളില്‍ മൂത്രം നിയന്ത്രിക്കാനുള്ള കഴിവ് കുറയുന്നതായി കണ്ടുവരുന്നു. വണ്ണം കുറയാന്‍ മാത്രമല്ലാ, ഈ പ്രശ്നം പരിഹരിക്കാന്‍ കൂടിയുള്ള മാര്‍ഗമാണിത്.
വീട്ടുജോലികള്‍ ചെയ്യുന്നത് നല്ലൊരു വ്യായാമമാണ്. പ്രസവശേഷം എപ്പോഴും വിശ്രമിക്കാതെ ആകാവുന്നത്ര വീട്ടുജോലികള്‍ ചെയ്യണം. ശരീരത്തിന് മാത്രമല്ലാ, മനസിനും ഉന്മേഷവും സന്തോഷവും ലഭിക്കാന്‍ ഇത് സഹായിക്കും. എപ്പോഴും ഒരിടുത്തു തന്നെയിരുന്നാല്‍ ഉണര്വുണ്ടാകില്ലെന്നു മാത്രമല്ലാ, തടി കൂടുകയും ചെയ്യും.
മാറിടഭംഗിക്കും പ്രസവശേഷം വ്യായാമം അത്യാവശ്യമാണ്. വ്യായാമം ചെയ്യുന്ന ശീലമുണ്ടെങ്കില്‍ കുഞ്ഞിനെ മുലയൂട്ടിയ ശേഷം ചെയ്യുക. കാരണം പാല് കൊടുക്കുമ്പോള്‍ മാറിടത്തിലെ മസിലുകള്‍ അയയും. ഇത് സ്തനാകൃതി നഷ്ടപ്പെടാന്‍ ഇട വരുത്തുകയും ചെയ്യും.
പ്രസവശേഷം തടിയും വയറും കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് സ്കിപ്പിംഗ്. ഇത് ശരീരത്തിനാകമാനം വ്യായാമം നല്കുന്ന ഒന്നാണ്. തുടക്കത്തില്‍ 50 തവണ സ്കിപ് ചെയ്യുക. പിന്നീടിത് 500 തവണ വരെയാക്കാം.



Click it and Unblock the Notifications
