Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സിസേറിയന് കഴിഞ്ഞാല്‍ യാത്രയാകാമോ?

പ്രസവം സിസേറിയാനായിരുന്നുവെങ്കില് ഒരു മാസത്തേക്കെങ്കിലും ദൂരയാത്രകളും അധികം ആയാസമുണ്ടാക്കുന്ന യാത്രകളും ഒഴിവാക്കുന്നതാണ് നല്ലത്. സിസേറിയന് മുറിവുകള്‍ പൂര്‍ണമായും ഉണങ്ങുവാന്‍ ഇത്രയും സമയം പിടിക്കും. മുറിവുകള്‍ പൂര്‍ണമായും ഉണങ്ങിയില്ലെങ്കില്‍ ഹെര്‍ണിയ പോലുള്ള അസുഖങ്ങളും അണുബാധയും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
സാധാരണ പ്രസവത്തിന് ഇത്തരം മുന്‍കരുതല്‍ വേണമെന്നില്ല. ഒരാഴ്ചയെങ്കിലും കഴിഞ്ഞാല്‍ യാത്ര ചെയ്യാവുന്നതേയുള്ളൂ. എന്നാല്‍ ഇതും പ്രസവിച്ച സ്ത്രീയുടെ ആരോഗ്യനിലയെയും ശാരീരികസ്ഥിതിയെയും ആശ്രയിച്ചിരിക്കും. സാധാരണ പ്രസവത്തിലും ചിലപ്പോള്‍ സ്റ്റിച്ചുകള്‍ ഇടേണ്ടി വരും. ഇത്തരം പ്രശ്നങ്ങളും വേദനയും പൂര്‍ണമായും മാറിയ ശേഷം യാത്ര ചെയ്യുന്നതാണ് സുരക്ഷിതം.
യാത്ര ചെയ്യുമ്പോള്‍ ചെയ്യുന്ന രീതിയും പ്രധാനം തന്നെയാണ്. സിസേറിയന് കഴിഞ്ഞ് ഒരു മാസത്തേക്കെങ്കിലും എല്ലാ തരത്തിലുമുള്ള യാത്രകള്‍ ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്. പ്രത്യേകിച്ച് വിമാനയാത്ര. സാധാരണ പ്രസവത്തിലും ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുന്നതാണ് ബുദ്ധി. യാത്ര ചെയ്യണമെന്ന് നിര്‍ബന്ധമെങ്കില്‍ ട്രെയിന്‍ യാത്ര തെരഞ്ഞെടുക്കുന്നതായിരിക്കും സുരക്ഷിതം.
ഏതുതരത്തിലുള്ള യാത്രകള്‍ക്കും ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. യാത്ര ചെയ്യുമ്പോള്‍ അത്യാവശ്യഘട്ടം വന്നാല്‍ ചികിത്സ തേടാനുള്ള സൗകര്യവുമുണ്ടാകണം.



Click it and Unblock the Notifications
