Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സിസേറിയന് ശേഷം ബെല്‍റ്റ് ധരിക്കണോ?

വ്യായാമങ്ങളാണ് വയര്‍ കുറയാന്‍ സാധാരണ നിര്‍ദേശിക്കാറ്. വ്യായാമത്തിന് പുറമെ വയറിനു മേലെ ധരിക്കാവുന്ന ബെല്‍റ്റുകളും ലഭിക്കും. ഇത് ധരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇപ്പോഴും പലര്‍ക്കും ആശയക്കുഴപ്പമുണ്ട്.
ബെല്‍റ്റ് ധരിക്കുന്നത് രക്തസമ്മര്ദമുണ്ടാക്കും, വയറിലെ വണ്ണം മറ്റു ഭാഗങ്ങളിലേക്ക് അടിഞ്ഞുകൂടും തുടങ്ങിയ പ്രശ്നങ്ങള്‍ പലരും പറയാറുണ്ട്.
ഈ ബെല്‍റ്റ് ധരിക്കുന്നതു കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. വയര്‍ കുറയുന്നതും വയറിന് ഷേപ്പു ധരിക്കുന്നതും പ്രധാനം.
ഗര്‍ഭകാലത്ത് വയര്‍ കൂടുമ്പോള്‍ നടുഭാഗത്തിന് ആയാസമുണ്ടാവുക സ്വാഭാവികമാണ്. നടുഭാഗത്തെ മസിലുകള്‍ക്ക് ബലം കുറയുന്നതും സാധാരണം. ബെല്‍റ്റ് ധരിക്കുമ്പോള്‍ അത് നടുഭാഗത്തെ മസിലുകളെ സപ്പോര്‍ട്ട് ചെയ്യുകയും മസിലുകള്‍ക്ക് ബലം ലഭിക്കുകയും ചെയ്യും.
സിസേറിയനില്‍ വയര്‍ മുറിയ്ക്കുകയാണ് ചെയ്യുന്നത്. പിന്നീട് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പെട്ടെന്നു പോകുവാനും ബുദ്ധിമുട്ടാണ്. സാധാരണ പ്രസവം നടന്നവര്‍ക്ക് വയര്‍ കുറയാന്‍ അല്പം കൂടി എളുപ്പമായിരിക്കും. സിസേറിയന് കഴിഞ്ഞവര്‍ ഇത്തരം ബെല്‍റ്റ് ധരിക്കുമ്പോള്‍ അയഞ്ഞ മസിലുകള്‍ക്ക് മുറുക്കം ലഭിക്കുകയും അങ്ങനെ വയര്‍ കുറയുകയും ചെയ്യും.
സിസേറിയന് ശേഷം അല്പദിവസത്തേക്കെങ്കിലും ഇരിക്കാനും എഴുന്നേല്‍ക്കാനും വേദന അനുഭവപ്പെടും. ബെല്‍റ്റ് ധരിക്കുമ്പോള്‍ മസിലുകളെ ഒരുമിപ്പിച്ചു പിടിക്കുന്നതു കൊണ്ട് വേദനയ്ക്കു കുറവ് അനുഭവപ്പെടുകയും ചെയ്യും.
പ്രസവശേഷമല്ലാതെയും ചില സ്ത്രീകള്‍ വസ്ത്രങ്ങള്‍ക്കടിയില്‍ ഈ ബെല്‍റ്റ് ധരിക്കാറുണ്ട്. ശരീരത്തിന് ആകൃതി തോന്നിക്കുമെന്നതാണ് ഇതിന്റെ പിന്നിലുള്ള കാര്യം.



Click it and Unblock the Notifications
