Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രസവശേഷം ശാരീരിക മാറ്റങ്ങള്‍

പ്രസവം കഴിഞ്ഞെങ്കിലും ശരീരഭാരവും തടിയും ഉടന്‍ കുറയണമെന്നില്ല. പ്രത്യേകിച്ചും വയര്‍. വയര്‍ കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലത്. വയറിന് ചുറ്റും ധരിക്കാവുന്ന ബെല്‍റ്റും ലഭ്യമാണ്. ഗര്‍ഭകാലത്ത് വാട്ടര്‍ വെയ്റ്റുണ്ടാകുക പതിവാണ്. ഇത് പുറത്തു കളയാന്‍ ശരീരം ശ്രമിക്കുന്നതു കാരണം പ്രസവശേഷവും മൂത്രശങ്കയുണ്ടാകുന്നത് സാധാരണം.
സാധാരണ പ്രസവത്തില്‍ യോനീഭാഗത്തെ മസിലുകള്‍ അയയുവാന്‍ സാധ്യതയുണ്ട്. ഇത് പൂര്‍വസ്ഥിതിയിലാക്കുന്നതിന് കെജെല്‍ വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്. ചിലരില്‍ പ്രസവശേഷം യോനീഭാഗത്ത് സ്റ്റിച്ചിടേണ്ടതായും വരും. ഇത്തരം മുറിവുകള്‍ ഉണങ്ങിയ ശേഷം മാത്രം വ്യായാമം ചെയ്യുക.
പ്രസവശേഷം ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുക സ്തനങ്ങള്‍ക്കാണ്. മുലപ്പാല്‍ വരുന്നതു കാരണം സ്തനവലുപ്പം വര്‍ദ്ധിക്കും. ചിലര്‍ക്ക് സ്തനങ്ങളില്‍ മുലപ്പാല്‍ കെട്ടിക്കിടക്കുന്നത് കാരണം കല്ലിപ്പും വേദനയുമുണ്ടാകും. കുഞ്ഞ് കുടിച്ച ശേഷം അധികം വരുന്ന പാല് പിഴിഞ്ഞു കളയുന്നത് ഇത്തരം പ്രശ്നം ഒഴിവാക്കും.
മുടി കൊഴിയുക, ചര്‍മത്തില്‍ പാടുകളുണ്ടാകുക തുടങ്ങിയ മാറ്റങ്ങളും ചിലരിലെങ്കിലും കാണാറുണ്ട്.



Click it and Unblock the Notifications
