Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അമ്മയുടെ ആരോഗ്യത്തിന് പ്രസവശുശ്രൂഷ

പ്രസവശേഷം പോഷകഗുണമുള്ള ആഹാരം കഴിയ്ക്കുന്നത് പ്രധാനമാണ്. ആരോഗ്യം വീണ്ടെടുക്കാന്‍ ഇത് പ്രധാനമാണ്. പ്രസവത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള മുറിവുകള്‍ കൂടാനും ഇത് പ്രധാനം തന്നെ. നല്ലപോലെ പാലുണ്ടാകണമെങ്കിലും നല്ല ഭക്ഷണം ആവശ്യമാണ്. കുഞ്ഞിന്റെ ഏകഭക്ഷണം മുലപ്പാലാണെന്ന് ഓര്‍ക്കുക. പ്രസവശേഷം അമ്മക്ക് ആയുര്‍വേദ മരുന്നുകളും പ്രത്യേക ഭക്ഷണങ്ങളും നല്കുന്ന രീതി നിലവിലുണ്ട്.
വിശ്രമം പ്രസവിച്ച സ്ത്രീക്ക് ആവശ്യമാണ്. സിസേറിയനായിരുന്നെങ്കില്‍ കൂടുതല്‍ വിശ്രമമെടുക്കേണ്ടി വരും. ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കില്‍ നടുവേദന, കാലുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നല്ലപോലെ ഉറങ്ങുകയും വേണം. ചൂടുള്ള പാല്, കടുക് എന്നിവ ഉറക്കത്തിന് സഹായിക്കും.
എപ്പോഴും കിടക്കുന്നതും ദോഷം ചെയ്യും. പ്രസവശേഷം ചെയ്യാവുന്ന വ്യായാമങ്ങളുണ്ട്. ശരീരം പൂര്‍വസ്ഥിതിയിലാകാന്‍ ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും. സിസേറിയന് കഴിഞ്ഞവര്‍ കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നടക്കുന്നത് ഇവര്‍ക്ക് പറ്റിയ വ്യായാമമാണ്.
കുഞ്ഞിന് മുലപ്പാല്‍ കൊടുക്കേണ്ടത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് പ്രധാനമാണ്. മുലയൂട്ടിയില്ലെങ്കില്‍ മുലപ്പാല്‍ കെട്ടിനിന്ന് സ്തനങ്ങള്‍ക്ക് വേദനയും രൂപമാറ്റവുമുണ്ടാകാന് സാധ്യതയുണ്ട്.
എല്ലാറ്റിലും കൂടുതലായി വേണ്ടത് മാറ്റങ്ങളുള്‍ക്കൊള്ളാനുള്ള ഒരു മനസാണ്. അമ്മയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മാനസികമായി ഒരുങ്ങുക. മനസ് അംഗീകരിക്കാത്ത കാര്യത്തെ ശരീരം ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്.



Click it and Unblock the Notifications
