Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
സിസേറിയന് കഴിഞ്ഞ് ഗര്‍ഭിണിയാകാന്‍ ഇടവേള നല്ലത്

സിസേറിയന് കഴിഞ്ഞ് ചുരുങ്ങിയത് ഒന്നര, രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞ് ഗര്‍ഭിണിയാകുന്നതാണ് നല്ലത്. ആദ്യത്തെ ശസ്ത്രക്രിയയുടെ മുറിപ്പാടുകല് ഉണങ്ങാന്‍ അത്രയെങ്കിലും സമയം കൊടുക്കുന്നത് നല്ലതാണ്.
ആദ്യപ്രസവം സിസേറിയനാണെങ്കില്‍ രണ്ടാമതും സിസേറിയന് സാധ്യത കൂടുതലാണ്. എന്നാല്‍ സാധാരണ പ്രസവവും ചിലരിലെങ്കിലും നടക്കാറുണ്ട്. ചിലര്‍ക്ക് കുട്ടിയുടെ വലിപ്പം കാരണമോ കുട്ടിയുടെ സ്ഥാനം ശരിയല്ലാത്തതു കാരണമോ ആയിരിക്കും സിസേറിയന് നടത്തുന്നത്. ഇത്തരക്കാര്‍ക്ക് രണ്ടാമത്തെ സുഖപ്രസവമാകാന്‍ സാധ്യതയുണ്ട്. സുഖപ്രസവമാണ് രണ്ടാമത്തേതെങ്കില്‍ ആദ്യപ്രസവത്തിലെ സിസേറിയന് മുറിവുകള്‍ക്ക് പ്രശ്നമൊന്നും വരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ആദ്യത്തെ സിസേറിയന് കഴിഞ്ഞ് രണ്ടാമത് വേഗം ഗര്‍ഭിണിയാകുകയാണെങ്കില്‍ സിസേറിയന് തന്നെയായിരിക്കും കൂടുതല്‍ സുരക്ഷിതം.
സിസേറിയന്റെ മുറിവുകള്‍ ഉണങ്ങാനുള്ള സമയം പലരിലും പലവിധമാണ്. സിസേറിയന് കഴിഞ്ഞവര്‍ ഗര്‍ഭിണിയാകും മുന്‍പെ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.
എല്ലാത്തിലും പ്രധാനം ഗര്‍ഭിണിയാകുന്ന സ്ത്രീയുടെ മാനസിക നില തന്നെയാണ്. രണ്ടാമതും ഒരു സിസേറിയന് സ്ത്രീ തയ്യാറല്ലെങ്കിലും സുഖപ്രസവത്തിനുള്ള സാധ്യത കുറവാണെങ്കിലും അല്പമെങ്കിലും സമയം കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
