Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ചര്‍മ പ്രശ്നവും പരിഹാരവും പ്രസവാനന്തരം

പ്രസവശേഷം മിക്കവാറും സ്ത്രീകളുടെ വയറിലും ശരീരത്തും വലിഞ്ഞ പാടുകള്‍ കാണാറുണ്ട്. ഹോര്‍മോണ്‍ വ്യത്യാസവും ഗര്‍ഭകാലത്ത് തടി കൂടുതന്നതും പിന്നീട് കുറയുന്നതുമെല്ലാം ഇതിനുളള കാരണങ്ങളാണ്. ഇത്തരം പാടുകളില്‍ പുരട്ടാനുളള ലേപനങ്ങള്‍ ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശാനുസരണം ഇവ വാങ്ങി ഉപയോഗിക്കാം. ഒലീവെണ്ണ, ബദം എണ്ണ എന്നിവ പാടുകളില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.
വടുക്കളുണ്ടാകുന്നതും പ്രസവശേഷം സാധാരണയാണ്. വേണ്ട രീതിയില്‍ ചര്‍മം സംരക്ഷിക്കാത്തതാണ് ഇതിന് കാരണം. എണ്ണ ശരീരത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും കഴിവതും ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്താല്‍ ഇതു മാറിക്കൊളളും. ഇലക്കറികള്‍ കഴിക്കുന്നതും വടുക്കള്‍ മാറാന്‍ നല്ലതാണ്.
പ്രസവശേഷം ദേഹത്ത് പല ഭാഗങ്ങളിലും കറുത്ത പാടുകള്‍ വരുന്നത് സര്‍വസാധാരണമാണ്. ക്ലോസ്മ എന്നാണ് ഇതറിയപ്പെടുന്നത്. മെലാനിന്‍ ഉല്പാദനം കൂടുന്നതാണ് ഇതിനു കാരണമാകുന്നത്. ഗര്‍ഭകാലത്ത് ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ തുടങ്ങിയ ഹോണ്മോണുകളാണ് മെലാനിന്‍ ഉല്പാദനം കൂടുവാന്‍ കാരണം. ഇത്തരം പാടുകളുളളവര് സൂര്യപ്രകാശം കഴിവതും ഒഴിവാക്കണം. ഫോളിക് ആസിഡ് കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് ഈ പ്രശ്നത്തിനുളള പരിഹാരമാണ്. ഇങ്ങനെയുണ്ടാകുന്ന പാടുകള്‍ കാലക്രമേണ മാഞ്ഞുപോകും.
പ്രസവശേഷം ഈസ്ട്രജന്റെ ഉല്പാദനം കുറയുന്നത് ചര്‍മത്തില്‍ തടിപ്പുകളുണ്ടാക്കാറുണ്ട്. ജലാംശം കുറയുന്നതാണ് ഇതിന് കാരണം. ധാരാളം വെളളം കുടിയ്ക്കുകയും ദേഹത്ത് മോയിസ്ചറൈസര്‍ പുരട്ടുകയും ചെയ്യുന്നത് ഇതിനു പരിഹാരമാകും. കുളിക്കുമ്പോള്‍ വീര്യം കുറഞ്ഞ സോപ്പുപയോഗിക്കുക.
പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതും പ്രസവശേഷമുള്ള ചര്‍മസംരക്ഷണത്തെ സഹായിക്കും.



Click it and Unblock the Notifications
