Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
പ്രസവാനന്തര പോഷകക്കുറവ്; കാരണങ്ങള്‍, പ്രതിവിധികള്‍

പ്രധാനമായൂം കുഞ്ഞിനെ മുലയൂട്ടുന്നതു തന്നെയാണ് അമ്മയുടെ പോഷകാഹാരക്കുറവിന് കാരണം. സാധാരണ കഴിക്കുന്നതിനേക്കാള്‍ 1000 കിലോ കാലറി അധികം മുലയൂട്ടുന്ന സമയത്ത് അമ്മ കഴിക്കണം. വിശപ്പു കാരണം കയ്യില്‍ കിട്ടുന്നതെന്തും ഈ സമയത്ത് കഴിക്കാനുളള പ്രേരണയുണ്ടാകുന്നു. ഇങ്ങനെ കഴിക്കുന്ന ഭക്ഷണത്തില്‍ വൈററമിനുകളോ പ്രോട്ടീനോ ഉണ്ടായിരിക്കണമെന്നില്ല. കഴിക്കുന്ന ഭക്ഷണം പോഷകാംശം നിറഞ്ഞതാകാന്‍ ശ്രദ്ധിക്കണം.
ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് കഴിക്കുന്ന വൈററമിനുകള്‍ പ്രസവേശഷവും കഴിക്കണം. പ്രത്യേകിച്ച് ഫോളിക് ആസിഡ് തുടങ്ങിയവ പെട്ടെന്നു തന്നെ ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടുപോകുന്നവയാണ്. ഫോളിക് ആസിഡ് കുഞ്ഞിന്റെ വളര്‍ച്ചക്കും അത്യന്താപേക്ഷിതമാണ്. പ്രസവം കഴിഞ്ഞ് ആറുമാസക്കാലമെങ്കിലും ഇവയടങ്ങിയ ഭക്ഷണങ്ങളോ അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗുളികകളോ കഴിക്കാം.
പ്രസവശേഷം ചില സ്ത്രീകളില്‍ വിഷാദരോഗം (ഡിപ്രഷന്) കണ്ടുവരാറുണ്ട്. ഇതിന് പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല. ഇത്തരം അവസ്ഥയില്‍ ഭക്ഷണം കഴിക്കുവാനും കാര്യമായ താല്പര്യമുണ്ടാവില്ല. ഇതും പോഷകക്കുറവിന് കാരണമായേക്കാം.
നല്ലപോലെ ഉറങ്ങിയാലേ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യൂ. നവജാത ശിശുക്കള്‍ ഇടയ്ക്കിടെ ഉണരുന്നതും കരയുന്നതും സാധാരണമാണ്. അപ്പോള്‍ അമ്മയ്ക്കും ഉറക്കം കുറയും. ചിലപ്പോള്‍ അഞ്ചുമണിക്കൂര്‍ പോലും തുടര്‍ച്ചയായി അമ്മയ്ക്ക് ഉറങ്ങാന്‍ സാധിച്ചെന്നു വരില്ല. കുഞ്ഞ് ഉറങ്ങുന്ന സമയം നോക്കി ഉറങ്ങുകയെന്നതു മാത്രമാണ് ഇതിനുള്ള പോംവഴി.
ഭക്ഷണത്തില്‍ ശ്രദ്ധിക്കുകയെന്നതാണ് പോഷകാഹാരക്കുറവ് ഒഴിവാക്കാനുള്ള പ്രധാനമാര്‍ഗം. ആവശ്യമെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്. അമ്മയുടെ ആരോഗ്യമായിരിക്കും കുഞ്ഞിന്റേയും ആരോഗ്യത്തിന്റെ പ്രധാന ഉറവിടമെന്ന് തിരിച്ചറിയുക.



Click it and Unblock the Notifications
