Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവശേഷം തടി കുറയ്ക്കാന്‍ വ്യായാമം നല്ലത്

ആദ്യമായി ഡയറ്റില്‍ ചെയ്യേണ്ട കാര്യം ചോറ് കുറയ്ക്കുകയാണ്. പകരം ചപ്പാത്തിയാകാം. എന്നാല്‍ ഇതും നിശ്ചിത എണ്ണത്തേക്കാള്‍ കൂടുതലായാല്‍ ബുദ്ധിമുട്ടാകും. ഉച്ച ഭക്ഷണത്തിനും രാത്രിയിലും മൂന്ന് ചപ്പാത്തിയേക്കാള്‍ കൂടുതല്‍ വേണ്ട. പിന്നെയും വിശപ്പു തോന്നിയാല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കാവുന്നതേയുള്ളൂ.
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാകാന്‍ ഏറ്റവും നല്ലത് കുറച്ചു വീതം ഭക്ഷണം കഴിയ്ക്കുന്നതാണ്. മൂന്നു നേരം മൂക്കുമുട്ടെ കഴിയ്ക്കുന്നതിന് പകരം അഞ്ചു നേരം കുറേശെ വീതം കഴിയ്ക്കുക. കൊഴുപ്പടിയുകയുമില്ല, ദഹനം ശരിയായി നടക്കുകയും ചെയ്യും.
പ്രസവത്തോടനുബന്ധിച്ച് ഗര്‍ഭിണിക്ക് ധാരാളം രക്തം നഷ്ടപ്പെടുന്നുണ്ട്. ഇത് വിളര്‍ച്ചയിലേക്ക് മാറാതിക്കാന് ഇലക്കറികളും മുട്ട, പാല് എന്നിവയും കഴിയ്്ക്കുക.
പ്രോട്ടീന്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കും.
ദഹനക്കുറവ് ചിലരില്‍ ഗര്‍ഭാനന്തരം പതിവാണ്. നാരുകളടങ്ങിയ ഭക്ഷണമാണ് ഇതിനുള്ള പരിഹാരം.
ഗര്‍ഭശേഷം എണ്ണയില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ടിന്നിലെ ആഹാരവും വാങ്ങാതിരിക്കുക. ഇത് കൊഴുപ്പു കൂട്ടാനേ ഉപകരിക്കൂ.
അധികം ആയാസമില്ലാത്ത വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്.



Click it and Unblock the Notifications
