Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവശേഷം ഡിപ്രഷന്, കാരണം

ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ പ്രസവശേഷം പല സ്ത്രീകളിലും ഡിപ്രഷന് സൃഷ്ടിക്കാറുണ്ട്. താന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കുഞ്ഞിനെക്കൂടി ബാധിക്കുമല്ലോ എന്നോര്‍ത്ത് ഡിപ്രഷനുണ്ടാകാം. കുഞ്ഞിനെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കാതിരിക്കാനുള്ള വഴിയാലോചിച്ച് വിഷമിക്കുന്ന സ്ത്രീകളും ഉണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടെ കുഞ്ഞിന് ജന്മം കൊടുക്കേണ്ടി വരുന്നതും ചില സ്ത്രീകളെയെങ്കിലും വിഷമിപ്പിക്കാറുണ്ട്. ആവശ്യങ്ങള്‍ കൂടുകയും പണഞെരുക്കവും അങ്ങനെ ഡിപ്രഷന് ഇട വരുത്തുന്നു. കുഞ്ഞിനോട് നീതി കാണിക്കാനാവുമോ എന്ന സംശയം ഈ അവസ്ഥ ഗുരുതരമാക്കുകയും ചെയ്യുന്നു.
കുഞ്ഞുണ്ടാകുന്നതോടെ ഒരു സ്ത്രീയുടെ ജീവിതം ആകെ മാറി മറയും. ഉത്തരവാദിത്വങ്ങളും ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കും. എന്നാല്‍ പലപ്പോഴും ഇത് അംഗീകരിക്കാനാവുന്ന ഒരു മാനസികനിലയായിരിക്കില്ല അമ്മയുടേത്. കുഞ്ഞിനോടുള്ള ഉത്തരവാദിത്വം നേരായ രീതിയില്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കുറ്റബോധവും ഉണ്ടാകും. ഇത്തരം കാര്യങ്ങള്‍ ചിലപ്പോള്‍ ഡിപ്രഷനിലേക്കായിരിക്കും തള്ളി വിടുക.
പ്രസവശേഷം ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാകാം. ഇത് മാനസിക നിലയെ ബാധിക്കുന്നുണ്ട്. ഇതിന് പുറമെ രാത്രി കുഞ്ഞിന് പാലു കൊടുക്കേണ്ടി വരുന്നതും ശരിയായ ഉറക്കം ലഭിക്കാത്തതും ശാരീരികക്ഷീണത്തിനും ഇട വരുത്തും. ഇത്തരം അവസ്ഥ ഡിപ്രഷനിലേക്ക് തള്ളിയിടാതിരിക്കാനായി കുടുംബാംഗങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ സഹായിക്കാനാവുക. കുഞ്ഞിനെ നോക്കാനുള്ള ഉത്തരവാദിത്വം അമ്മയോടൊപ്പം അച്ഛനും മറ്റ് കുടുംബാംഗങ്ങള്‍ക്കും പങ്കിട്ടെടുക്കാവുന്നതേയുള്ളൂ.
ആണ്‍കുഞ്ഞിനെ മോഹിച്ച് പെണ്കുഞ്ഞായാലും പെണ്‍കുട്ടിക്കു വേണ്ടി കൊതിച്ച ആണ്‍കുഞ്ഞിനെ ലഭിച്ചാലും ചിലര്‍ക്ക് ഡിപ്രഷനുണ്ടാകും. അമ്മ മാത്രമല്ലാ, കുടുംബാംഗങ്ങളും ഇത്തരം പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നത് ഒഴിവാക്കുന്നതാണ് ഇതിനുള്ള പരിഹാരം.
സാധാരണ ഗതിയില്‍ പ്രസവശേഷമുള്ള ഡിപ്രഷന് കുറച്ചു നാള് കഴിഞ്ഞാല്‍ തനിയെ മാറിക്കൊള്ളും. അല്ലെങ്കില്‍ മാത്രമെ ചികിത്സ തേടേണ്ട കാര്യമുള്ളൂ.



Click it and Unblock the Notifications
