For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം ബ്ലീഡിംഗ് സാധാരണം

|

Lady
പ്രസവശേഷം സ്ത്രീകള്‍ക്ക് ബ്ലീഡിംഗുണ്ടാകുന്നത് സാധാരണമാണ്. രണ്ടുമൂന്ന് ആഴ്ച വരെ ഈ ബ്ലീഡിംഗ് നീണ്ടുനില്‍ക്കാം. എന്നാല്‍ ചില സ്ത്രീകളില്‍ അമിത രക്തസ്രാവം അപകടങ്ങളിലേക്കും വഴിവയ്ക്കാറുണ്ട്.

പ്രസവശേഷം ഗര്‍ഭപാത്രം വൃത്തിയാക്കാനുള്ള ഒരു ശാരീരക പ്രക്രിയയാണിത്. സാധാരണ പ്രസവമായാലും സിസേറിയനായാലും വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ബ്ലീഡിംഗ് കുറയ്ക്കും. 15-20 ദിവസത്തെ വിശ്രമത്തിനു ശേഷം ചെറിയ ജോലികള്‍ ചെയ്തു തുടങ്ങാം. ആവശ്യത്തിന് വിശ്രമമില്ലെങ്കില്‍ രക്തപ്രവാഹവും അധികമാകും.

പ്രസവശേഷം അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. മൃദുവായ, വൃത്തിയുള്ള നാപ്കിനുകള്‍ ഉപയോഗിക്കണം. ഇടയ്ക്കിടെ നാപ്കിനുകള്‍ മാറ്റുകയും വേണം. അല്ലെങ്കില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ഒാരോ മണിക്കൂറിലും നാപ്കിന്‍ മാറ്റേണ്ടത്ര ബ്ലീഡിംഗ് ഉണ്ടാകുകയാണെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. ഇത് മിക്കവാറും അമിതരക്തപ്രവാഹമായിരിക്കും.

രണ്ടുമാസത്തേക്കെങ്കിലും ടാബൂണുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ടാബൂണുകള്‍ അണുബാധ്യതയ്ക്കുള്ള സാധ്യത കൂട്ടും.

രക്തത്തിന് ദുര്‍ഗന്ധമുണ്ടാവുകയോ ബ്ലീഡിംഗിനിടയ്ക്ക് പനി വരികയോ ചെയ്താലോ ശ്രദ്ധിക്കണം. ഇത് ചിലപ്പോള്‍ അണുബാധയുടെ ലക്ഷണമാകും. മൂത്രം പോകുമ്പോള്‍ വയറുവേദന, വയറ്റില്‍ കൊളുത്തിപ്പിടിക്കല്‍ തുടങ്ങിയ ലക്ഷണങ്ങളും അണുബാധയ്ക്കുണ്ടാകും.

English summary

Pregnancy, Delivery, Women, Bleeding, ഗര്‍ഭം, പ്രസവം, ബ്ലീഡിംഗ്, രക്തപ്രവാഹം, ഗര്‍ഭപാത്രം

Postpartum bleeding is normal after delivery and the woman has heavy flow of bright red blood for few days irrespective of the surgery. Be it a normal delivery or a cesarean delivery, the new mother has to face the postpartum bleeding also known as lochia discharge for 2-3 weeks minimum after the delivery.
Story first published: Tuesday, December 20, 2011, 14:41 [IST]
X
Desktop Bottom Promotion