Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
പ്രസവശേഷം ബ്ലീഡിംഗ് സാധാരണം

പ്രസവശേഷം ഗര്‍ഭപാത്രം വൃത്തിയാക്കാനുള്ള ഒരു ശാരീരക പ്രക്രിയയാണിത്. സാധാരണ പ്രസവമായാലും സിസേറിയനായാലും വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ബ്ലീഡിംഗ് കുറയ്ക്കും. 15-20 ദിവസത്തെ വിശ്രമത്തിനു ശേഷം ചെറിയ ജോലികള്‍ ചെയ്തു തുടങ്ങാം. ആവശ്യത്തിന് വിശ്രമമില്ലെങ്കില്‍ രക്തപ്രവാഹവും അധികമാകും.
പ്രസവശേഷം അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. മൃദുവായ, വൃത്തിയുള്ള നാപ്കിനുകള്‍ ഉപയോഗിക്കണം. ഇടയ്ക്കിടെ നാപ്കിനുകള്‍ മാറ്റുകയും വേണം. അല്ലെങ്കില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ഒാരോ മണിക്കൂറിലും നാപ്കിന് മാറ്റേണ്ടത്ര ബ്ലീഡിംഗ് ഉണ്ടാകുകയാണെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. ഇത് മിക്കവാറും അമിതരക്തപ്രവാഹമായിരിക്കും.
രണ്ടുമാസത്തേക്കെങ്കിലും ടാബൂണുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ടാബൂണുകള്‍ അണുബാധ്യതയ്ക്കുള്ള സാധ്യത കൂട്ടും.
രക്തത്തിന് ദുര്‍ഗന്ധമുണ്ടാവുകയോ ബ്ലീഡിംഗിനിടയ്ക്ക് പനി വരികയോ ചെയ്താലോ ശ്രദ്ധിക്കണം. ഇത് ചിലപ്പോള്‍ അണുബാധയുടെ ലക്ഷണമാകും. മൂത്രം പോകുമ്പോള്‍ വയറുവേദന, വയറ്റില്‍ കൊളുത്തിപ്പിടിക്കല്‍ തുടങ്ങിയ ലക്ഷണങ്ങളും അണുബാധയ്ക്കുണ്ടാകും.



Click it and Unblock the Notifications
