Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
മുലയൂട്ടലിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍, പരിഹാരം

മാറിടഭംഗി നഷ്ടപ്പെടുന്നുവെന്നും പറഞ്ഞ് ചില സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാറില്ല. ഇതു തന്നെയാണ് മുലയൂട്ടലിന്റെ പ്രധാന പ്രശ്നമായി പറയുന്നതും. എന്നാല്‍ മുലയൂട്ടുന്നത് കൊണ്ടു മാത്രമല്ലാ, മാറിടങ്ങളുടെ ആകൃതി നഷ്ടപ്പെടുന്നത്. ഗര്‍ഭകാലത്ത് പ്രൊജസ്ട്രോണ്‍, ഈസ്ട്രജന് തുടങ്ങിയ ഹോര്‍മോണുകള്‍ ധാരാളമായി ഉല്പാദിക്കപ്പെടുന്നുണ്ട്. ഇത്തരം ഹോണ്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു പരിധി വരെ ഇതിന് കാരണമാകുന്നുണ്ട്.
ഗര്‍ഭകാലത്തും പ്രസവശേഷവും സ്ത്രീകള്‍ തടി വയ്ക്കുന്നത് സാധാരണമാണ്. അമിതമായ വണ്ണവും വ്യായാമമില്ലായ്മയും മാറിടഭംഗി നഷ്ടപ്പെടുത്തുന്നുണ്ട്. ജീനുകളിലുണ്ടാകുന്ന വ്യത്യാസവും പ്രായക്കൂടുതലും ചിലരില്‍ മാറിടത്തിന്റെ ആകൃതി നഷ്ടപ്പെടുത്തുന്നുണ്ട്.
പാലൂട്ടുന്ന അമ്മമാരില്‍ പാല് ചിലപ്പോള്‍ കെട്ടി നിന്ന് നിറവ്യത്യാസവും കല്ലിപ്പും ഉണ്ടാകാറുണ്ട്. പാല് കെട്ടിനില്ക്കാന്ഡ അനുവദിക്കാതിരിക്കുകയെന്നതാണ് ഇതിന് ചെയ്യേണ്ടത്. കുഞ്ഞിന് പാല് കൊടുക്കുന്നത് അതുകൊണ്ടുതന്നെ പ്രധാനമാണ്.
മാറിടത്തിലുണ്ടാകുന്ന ഏതെങ്കിലും തരത്തിലുളള വളര്‍ച്ചകളും മുഴകളും മാറിടഭംഗി നഷ്ടപ്പെടുത്താറുണ്ട്. ഇവ കൃത്യസമയത്ത് തന്നെ ചികിത്സിക്കേണ്ടത് ആവശ്യമാണ്.
സ്തനഭംഗി നിലനിര്‍ത്താനും അസുഖങ്ങള്‍ ഒഴിവാക്കുവാനും പ്രസവശേഷം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. മാറിടത്തില്‍ എന്തെങ്കിലും തരത്തിലുളള മുഴകളോ പാടുകളോ ഉണ്ടോയെന്ന് പരിശോധിക്കണം. മുലഞെട്ടില്‍ നിന്ന് പാലല്ലാതെ മറ്റെന്തെങ്കിലും ദ്രാവകം വരുന്നതും അസുഖലക്ഷണമാകാം. ശരിയായ സമയത്ത് കണ്ടുപിടിച്ചാല്‍ ചികിത്സയും എളുപ്പമായിരിക്കും.
സ്തനാര്‍ബുദം ഇന്നത്തെ കാലത്ത് സര്‍വസാധാരണമായൊരു രോഗമാണ്. ഇത് തിരിച്ചറിയുവാനുള്ള മാമോഗ്രാം നടത്തുന്നത് നന്നായിരിക്കും. ക്യാന്‍സര്‍ സെല്ലുകള്‍ കാരണവും സ്തനാകൃതി നഷ്ടപ്പെടാം.
ക്രമമായ ഭക്ഷണവും കൃത്യമായ വ്യായാമവും ശരീരസൗന്ദര്യവും മാറിടസൗന്ദര്യവും നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.
സ്തനങ്ങളിലെ കൊഴുപ്പ് അകറ്റുന്നതിനുള്ള ജെല്ലുകളും ക്രീമുകളും ലഭ്യമാണ്. എന്നാല്‍ ഇവ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഉപയോഗിക്കുക. കുഞ്ഞിനെ മുലയൂട്ടുന്നുണ്ടെങ്കില്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
