Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
സ്തനവലിപ്പം മുലപ്പാല്‍ ഉല്പാദത്തെ ബാധിക്കില്ല

മുലയൂട്ടല്‍ അമ്മയുടെ സ്തനസൗന്ദര്യത്തെ യാതൊരു വിധത്തിലും ബാധിക്കുന്നില്ലെന്നാണ് ആദ്യമായി മനസിലാക്കേണ്ടത്. മറിച്ച് സ്തനാകൃതി രൂപപ്പെടുത്താന്‍ മുലയൂട്ടല്‍ സഹായിക്കുകയാണ് ചെയ്യുന്നത്. മുലയൂട്ടുമ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളാണ് ഇതിന് സഹായിക്കുന്നത്.
കുഞ്ഞിന്റ ആരോഗ്യത്തിന് മാത്രമല്ലാ, അമ്മയുടെ ആരോഗ്യത്തിനും മുലയൂട്ടുന്നത് നല്ലതാണ്. മുലയൂട്ടുന്ന സ്ത്രീകളില്‍ ബ്രെസ്റ്റ്, ഒവേറിയന്‍ ക്യാന്‍സര്‍ സാധ്യതകള്‍ താരതമ്യേന കുറവാണ്.
മുലപ്പാല്‍ ഉല്പാദനവും സ്തനവലിപ്പവുമായി ബന്ധമില്ലെന്നറിയുക. മാമറി ഗ്ലാന്റുകളാണ് മുലപ്പാല്‍ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നത്.
അമ്മയ്ക്ക് കോള്‍ഡോ പനിയോ വന്നാല്‍ കുഞ്ഞിന് പകരുമെന്നു കരുതി മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തുന്നവരുണ്ട്. ഇത് തെറ്റായ ധാരണയാണ്. ഗുരുതരമായ രോഗങ്ങള്‍ അമ്മയ്ക്കില്ലെങ്കില് മുലപ്പാല്‍ കൊടുക്കുന്നതില്‍ തെറ്റില്ല. കുഞ്ഞിന് മുലപ്പാലിലൂടെ പ്രതിരോധ ശേഷി ലഭിക്കുന്നുണ്ട്.
കുഞ്ഞിന്റെ ആരോഗ്യത്തിന് മാത്രമല്ലാ, മുലപ്പാലിലൂടെ മാതൃസ്നേഹമാണ് ചുരത്തുന്നത് എന്ന് ഓര്‍ക്കുക.



Click it and Unblock the Notifications
