Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള ഭക്ഷണക്രമം

പച്ചക്കറികളും പഴവര്‍ഗങ്ങളും ദിവസവും കഴിയ്ക്കുക. വെറുതെ ഭക്ഷണം കഴിയ്ക്കാതെ പ്രോട്ടീനുകളും വൈറ്റമിനുകളും കാല്‍സ്യവും അയേണും അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. തവിട് കളയാത്ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും നല്ലതു തന്നെ.
തൈര്, ബ്രൊക്കോളി, ഗോതമ്പ് ബ്രഡ്, മുളപ്പിച്ച ധാന്യങ്ങള്‍, പനീര്‍, ട്യൂണ മത്സ്യം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മീന്‍, ഇറച്ചി, മുട്ട എന്നിവ കഴിയ്ക്കാം. ആരോഗ്യകരമായ രീതിയില്‍, കൊഴുപ്പൊഴിവാക്കി കഴിയ്ക്കുവാന്‍ ശ്രദ്ധിക്കുക. ഇവ വറുക്കുന്നതിന് പകരം കറി വച്ചോ ബേക്ക് ചെയ്തോ കഴിയ്ക്കാം. സ്കിന്‍ ഒഴിവാക്കിയ ചിക്കന്‍ കഴിക്കുക.
ചീര, കാബേജ് തുടങ്ങിയ ഇലക്കറികള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പയറു വര്‍ഗങ്ങള്‍ കഴിക്കുന്നത് പ്രോട്ടീന്‍, അയേണ്‍ എന്നിവ വര്‍ദ്ധിപ്പിക്കും. പച്ച, മഞ്ഞ നിറങ്ങളിലുള്ള പച്ചക്കറികളായ ബ്രൊക്കോളി, കാരറ്റ്, മത്തങ്ങ തുടങ്ങിയവയില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്.
തക്കാളി, ക്രാന്‍ബെറി, ,സ്ട്രോബെറി തുടങ്ങിയവ അമ്മയ്ക്കും കുട്ടിയ്്ക്കും ആവശ്യമായ വൈറ്റമിന്‍ സി നല്‍കും.
അമ്മമാരുടെ ഭക്ഷണത്തിന്റെ എല്ലാ അംശങ്ങളും കുഞ്ഞുങ്ങളിലും എത്തുന്നത് കൊണ്ട് എരിവ്, പുളി തുടങ്ങിയവ ഭക്ഷണത്തില്‍ നിന്ന് കഴിവതും ഒഴിവാക്കണം. കുഞ്ഞിന് ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുകയും വയറില്‍ അസ്വസ്ഥകളുണ്ടാകുകയും ചെയ്യും.
ചോക്കലേറ്റ്, മസാലകള്‍, വെളുത്തുള്ളി, പുളിയുള്ള പഴവര്‍ഗങ്ങള്‍, സവാള, റാഡിഷ് എന്നിവ കഴിച്ചാല്‍ മുലപ്പാലിന്റെ രുചിയിലും മണത്തിലും വ്യത്യാസം വരും. ഇത് കുഞ്ഞിന് ഇഷ്ടപ്പെട്ടെന്ന് വരില്ല.
അമിതമായ കാപ്പി, ചായ എന്നിവ അമ്മ കഴിച്ചാല്‍ അത് മുലപ്പാല്‍ വഴി കുഞ്ഞിന്റെ ഉറക്കത്തേയും ബാധിക്കും. അതുകൊണ്ട് ചായയും കാപ്പിയും ദിവസം ഒരു കപ്പ് മാത്രം കഴിക്കുക.
മുലപ്പാല്‍ കുടിയ്ക്കുവാന്‍ കുഞ്ഞ് മടി കാണിക്കുന്നതും പാല് കുടിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ഒരുപക്ഷേ അമ്മമാരുടെ ഭക്ഷണരീതിയിലുളള പ്രശ്നങ്ങള്‍ കൊണ്ടാകാം. കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം.



Click it and Unblock the Notifications
