Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
മുലയൂട്ടുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്

പ്രസവം കഴിഞ്ഞ് സ്തനത്തില് നിന്നും ആദ്യം കൊളസ്ട്രം എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകമാണ് വരിക. തെറ്റിദ്ധാരണയുടെ പുറത്ത് ഇത് കുഞ്ഞിന് നല്കാതിരിക്കുന്നവരുണ്ട്. എന്നാല് കുഞ്ഞിന് രോഗപ്രതിരോധ ശേഷി വരാന് ഈ കൊളസ്ട്രം വളരെയധികം സഹായിക്കും.
കുഞ്ഞ് മുലപ്പാല് കുടിക്കുന്നുണ്ടെങ്കില് വെള്ളം നല്കേണ്ടതുണ്ടോ എന്ന സംശയം പല അമ്മമാര്ക്കും ഉണ്ടാകും. മുലപ്പാല് നന്നായി ലഭിക്കുന്ന കുഞ്ഞിന് വേറെ വെള്ളം നല്കേണ്ട ആവശ്യമില്ല. എന്നാല് മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിയ്ക്കേണ്ട ആവശ്യമുണ്ട്. നല്ലപോലെ പാലുണ്ടാകാനും പാലിലൂടെ ശരീരത്തിലെ വെള്ളം നഷ്ടപ്പെടുന്നതിനാലും വെള്ളം ശരീരത്തിന് ആവശ്യമുണ്ട്.
കുഞ്ഞിന് എത്ര നാള് പാല് കൊടുക്കേണ്ടതുണ്ടെന്ന കാര്യത്തില് പലരും പലവിധ അഭിപ്രായമുണ്ട്. ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാല് മാത്രമെ കൊടുക്കാവൂ. കുഞ്ഞിന് രണ്ടു വയസു വരെ പാലു കൊടുക്കുന്നതാണ് നല്ലത്. ഇതിന് ശേഷവും ഇഷ്ടമുള്ളിടത്തോളം കുഞ്ഞിന് പാല് കൊടുക്കാം.
കുഞ്ഞിന് പാലു കൊടുക്കുമ്പോള് ശരിയായ രീതിയില് കുഞ്ഞിനെ പിടിക്കേണ്ടത് ആവശ്യമാണ്. ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും പാലൂട്ടാന് സാധിക്കും. എന്നാല് ഇരുന്നു പാല് കൊടുക്കുന്നതാണ് കൂടുതല് സുരക്ഷിതം. കിടന്നു പാല് കൊടുക്കുമ്പോള് കുഞ്ഞിന്റെ ശിരസില് പാല് കയറി ശ്വാസം മുട്ടല് വരാനുള്ള സാധ്യത കൂടുതലാണ്.
മുലപ്പാല് കേവലമൊരു ആരോഗ്യവിഷയമല്ല. മുലയൂട്ടുന്നതു വഴി അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയബന്ധം ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്.



Click it and Unblock the Notifications
