For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിങ്കുവിന് ഇരട്ട ഗര്‍ഭപാത്രം; ജനിച്ചത് 2കുട്ടികള്‍

By Lakshmi
|

Rinku Devi
മുസാഫര്‍പുര്‍: ഇരട്ടഗര്‍ഭപാത്രങ്ങളുള്ള യുവതിയ്ക്ക് രണ്ട് ഗര്‍ഭപാത്രങ്ങളില്‍ നിന്നുമായി രണ്ട് കുഞ്ഞുങ്ങള്‍. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് രണ്ട് ഗര്‍ഭപാത്രങ്ങളിലും വളര്‍ന്ന കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

അമ്മയും രണ്ട് ആണ്‍കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. രണ്ടു കിലോയും ഒന്നര കിലോയുമാണ് കുഞ്ഞുങ്ങളുടെ തൂക്കം.

ബിഹാറിലെ മഥുരാപുര്‍ സ്വദേശിയും സേനാ ഇന്റലിജന്‍സ് ഓഫീസറുടെ ഭാര്യയുമായ റിങ്കുദേവിയാണ് അസാധാരണ പ്രസവത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇവര്‍ക്ക് ഇരട്ട ഗര്‍ഭപാത്രമുണ്ടെന്നും രണ്ടിലും കുഞ്ഞുങ്ങളുണ്ടെന്നും പ്രസവസമയംവരെ ഡോക്ടര്‍മാര്‍ക്കുപോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തില്‍ എന്നു മാത്രമാണ് കരുതിയിരുന്നതെന്ന് മുസാഫര്‍പുര്‍ മാതി സദന്‍ പരിജത് നഴ്‌സിങ് ഹോമില്‍ പ്രസവശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ദീപ്തി സിങ് പറഞ്ഞു.

ഒരുമാസത്തെ ഇടവേളയിലാണത്രേ റിങ്കു കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചത്. ഒരേസമയം രണ്ട് ഗര്‍ഭപാത്രത്തിലും കുഞ്ഞുങ്ങളുണ്ടാകുന്നത് 50 ലക്ഷത്തില്‍ ഒരാളില്‍മാത്രം കാണുന്ന പ്രതിഭാസമാണ്. ഇത്തരം അവസ്ഥയില്‍ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും അപകടമുണ്ടാവുകയാണ് പതിവ്.

പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് പ്രസവം നടക്കുക, കുഞ്ഞുങ്ങള്‍ക്ക് തൂക്കം കുറവായിരിക്കുക എന്നിവയും സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍, റിങ്കുവിന്റെ കാര്യത്തില്‍ അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഡോക്ടര്‍ ദീപ്തി പറഞ്ഞു.

അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും അപകടമുണ്ടാകാതിരിക്കുന്നതിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും അവര്‍ പറഞ്ഞു. മുമ്പ് റിങ്കു ഒരു കുഞ്ഞിന് ജന്മംനല്‍കിയിരുന്നു. അത് സാധാരണ പ്രസവമായിരുന്നു.

English summary

Uterus, Delivery, Pregnancy, Womb, Woman, UP, ഗര്‍ഭം, പ്രസവം, റിങ്കു ദേവി, യുപി, യുവതി

A woman from India gave birth to twins last Friday in the northern India town of Patna. The mother, Rinku Devi, carried the twins in two separate uterus’ within the womb, the odds of carrying and delivering children with the condition known as uterus didelphys is 1 in 50 million,
Story first published: Wednesday, August 10, 2011, 9:58 [IST]
X
Desktop Bottom Promotion