Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
റിങ്കുവിന് ഇരട്ട ഗര്‍ഭപാത്രം; ജനിച്ചത് 2കുട്ടികള്‍

അമ്മയും രണ്ട് ആണ്കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. രണ്ടു കിലോയും ഒന്നര കിലോയുമാണ് കുഞ്ഞുങ്ങളുടെ തൂക്കം.
ബിഹാറിലെ മഥുരാപുര്‍ സ്വദേശിയും സേനാ ഇന്റലിജന്‍സ് ഓഫീസറുടെ ഭാര്യയുമായ റിങ്കുദേവിയാണ് അസാധാരണ പ്രസവത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇവര്‍ക്ക് ഇരട്ട ഗര്‍ഭപാത്രമുണ്ടെന്നും രണ്ടിലും കുഞ്ഞുങ്ങളുണ്ടെന്നും പ്രസവസമയംവരെ ഡോക്ടര്‍മാര്‍ക്കുപോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തില്‍ എന്നു മാത്രമാണ് കരുതിയിരുന്നതെന്ന് മുസാഫര്‍പുര്‍ മാതി സദന് പരിജത് നഴ്സിങ് ഹോമില്‍ പ്രസവശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. ദീപ്തി സിങ് പറഞ്ഞു.
ഒരുമാസത്തെ ഇടവേളയിലാണത്രേ റിങ്കു കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചത്. ഒരേസമയം രണ്ട് ഗര്‍ഭപാത്രത്തിലും കുഞ്ഞുങ്ങളുണ്ടാകുന്നത് 50 ലക്ഷത്തില്‍ ഒരാളില്‍മാത്രം കാണുന്ന പ്രതിഭാസമാണ്. ഇത്തരം അവസ്ഥയില്‍ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും അപകടമുണ്ടാവുകയാണ് പതിവ്.
പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് പ്രസവം നടക്കുക, കുഞ്ഞുങ്ങള്‍ക്ക് തൂക്കം കുറവായിരിക്കുക എന്നിവയും സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍, റിങ്കുവിന്റെ കാര്യത്തില്‍ അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഡോക്ടര്‍ ദീപ്തി പറഞ്ഞു.
അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും അപകടമുണ്ടാകാതിരിക്കുന്നതിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും അവര്‍ പറഞ്ഞു. മുമ്പ് റിങ്കു ഒരു കുഞ്ഞിന് ജന്മംനല്‍കിയിരുന്നു. അത് സാധാരണ പ്രസവമായിരുന്നു.



Click it and Unblock the Notifications
